കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ! കാമുകനോടൊപ്പം അടിച്ചുപൊളിക്കാൻ കോളേജ് വിദ്യാർത്ഥിനികൾ ചെയ്തത്!

ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.

  • By Desk
Google Oneindia Malayalam News

മുംബൈ: ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രണ്ട് കോളേജ് വിദ്യാർത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ആർക്കിടെക്ച്വർ വിദ്യാർത്ഥിനിയായ
ട്വിങ്കിൾ സോണി(20), ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി തിനാൽ പർമാർ(19) എന്നിവരെയാണ് മുംബൈ റെയിൽവേ ക്രൈം ബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ മൊബൈൽ ഫോൺ മോഷണം പതിവാകുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മുപ്പതിലധികം കേസുകൾ റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. ലേഡീസ് കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് ഇത്തരം മോഷണം വർദ്ധിച്ചതോടെയാണ് റെയിൽവേ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചത്.

പ്രത്യേക സ്റ്റേഷനുകൾക്കിടെ...

പ്രത്യേക സ്റ്റേഷനുകൾക്കിടെ...

ബോറിവില്ലി, സാന്റാക്രൂസ് സ്റ്റേഷനുകൾക്കിടെയാണ് മൊബൈൽ ഫോണുകൾ വ്യാപകമായി മോഷ്ടിക്കപ്പെട്ടിരുന്നത്. പോലീസിൽ പരാതി നൽകിയ മിക്കവരും ഈ സ്റ്റേഷനുകൾക്കിടെ വച്ചാണ് ഫോൺ മോഷണം പോയതെന്ന് സൂചിപ്പിച്ചിരുന്നു. ലേഡീസ് കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്ത സ്ത്രീകളായിരുന്നു പരാതിക്കാർ. ഇതോടെയാണ് ലേഡീസ് കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് റെയിൽവേ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

പിടിയിൽ...

പിടിയിൽ...

അന്വേഷണത്തിന്റെ ഭാഗമായി റെയിൽവേ ക്രൈം ബ്രാഞ്ചിലെ വനിതാ ഉദ്യോഗസ്ഥർ വിവിധ ലോക്കൽ ട്രെയിനുകളിലെ ലേഡീസ് കമ്പാർട്ട്മെന്റുകളിൽ യാത്രചെയ്തു. ഒടുവിൽ മെയ് 30ന് മൊബൈൽ ഫോൺ മോഷ്ടാവ് പിടിയിലായി. യാത്രക്കാരിൽ ഒരാളുടെ ബാഗിൽ നിന്നും ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ട്വിങ്കിൾ സോണിയെ പോലീസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. തുടർന്ന് ട്വിങ്കിൾ സോണിയെ ചോദ്യം ചെയ്തപ്പോഴാണ് പർമാറിലെക്കേും, ഇവരുടെ കാമുകനായ ഋഷി സിങിലേക്കും അന്വേഷണമെത്തിയത്.

വിൽക്കാൻ...

വിൽക്കാൻ...

കോളേജ് വിദ്യാർത്ഥിനികളായ ട്വിങ്കിളിന്റെയും പർമാറിന്റെയും കാമുകനാണ് ഋഷി സിങ്. കോളേജിലേക്കുള്ള യാത്രകൾക്കിടെയാണ് പെൺകുട്ടികൾ മോഷണം നടത്താറുള്ളത്. മോഷ്ടിച്ച ഫോണുകൾ പിന്നീട് ഋഷി സിങിന്റെ സഹായത്തോടെ വിൽപ്പന നടത്തും. രാഹുൽ രാജ്പുരോഹിത് എന്നയാളാണ് ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയിരുന്നത്. രണ്ട് പെൺകുട്ടികളും ചേർന്ന് ഇതുവരെ 38ഓളം മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

പണത്തിന് വേണ്ടി...

പണത്തിന് വേണ്ടി...

കാമുകനായ ഋഷി സിങിനൊപ്പം ഡേറ്റിങ് നടത്താനും ആർഭാട ജീവിതം നയിക്കാനും പണത്തിനു വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പെൺകുട്ടികൾ പോലീസിനോട് പറഞ്ഞത്. എല്ലാ ദിവസവും വൈകീട്ട് ഇരുവരും ചേർന്ന് ഋഷി സിങിനെ കാണാൻ പോകുമായിരുന്നു. ഇവിടെവച്ചാണ് മോഷ്ടിക്കപ്പെട്ട ഫോണുകൾ വിൽക്കാറുള്ളത്. പിന്നീട് ഈ പണം ഉപയോഗിച്ച് ഋഷി സിങും കാമുകിമാരും നഗരത്തിലെ പബ്ബുകളിലും മുന്തിയ ഹോട്ടലുകളിലും കറങ്ങിനടക്കും. അറസ്റ്റിലായവരുടെ കൈയിൽ നിന്ന് ആകെ 38 ഫോണുകളും 30 മെമ്മറി കാർഡുകളുമാണ് പോലീസ് കണ്ടെടുത്തത്. മോഷ്ടക്കാളിൽ നിന്ന് ഫോണുകൾ വാങ്ങിയിരുന്ന രാഹുൽ രാജ്പുരോഹിതിനെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയും പെൺകുട്ടികളുടെ കാമുകനുമായ ഋഷി സിങിന് വേണ്ടി അന്വേഷണം തുടരുകയാണ്.

English summary
two college girls steal mobile phones for boyfriend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X