ശുചിമുറി ഒന്ന്, ക്ലോസറ്റ് രണ്ട്; ചിരി പടർത്തി തമിഴ്നാട്ടിലെ ഓഫിസ് കെട്ടിടം... ചിത്രം വൈറൽ
ഒരു ശുചിമുറിയി രണ്ട് ക്ലോസറ്റ് പണിയുമോ? കേട്ടിട്ടില്ല എന്നാണ് ഉത്തരമെങ്കിൽ ഇതാ അങ്ങനെ ഒരു വൈറൽ സംഭവത്തെ പറ്റി കേട്ടോളൂ... തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഒരു ഓഫീസ് കെട്ടിടത്തിലാണ് ഒറ്റ ശുചിമുറിയിൽ രണ്ട് ക്ലോസറ്റുകൾ പിടിപ്പിച്ചിരിക്കുന്നത്.
സംഭവം അമിളി പറ്റിയതാണോ, അറിഞ്ഞുകൊണ്ട് പണിതതാണോ എന്നുള്ളതിൽ വ്യക്തയില്ല. എന്തായാലും ചിത്രങ്ങൾ സോഷ്യ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ഇതിനോടകം ചിത്രം പങ്കുവെച്ചത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീഡിയോ കോൺഫറൻസിലൂടെ തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്ത സാധനം കെട്ടിടത്തിലെ ശുചിമുറിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. തമിഴ്നാട് സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ നിർമ്മിച്ചതാണ് കെട്ടിടം. 1.80 കോടി രൂപയാണ് നിർമ്മാണ ചിലവ്. രണ്ട് ക്ലോസ്റ്റ് ചിത്രങ്ങൾക്ക് പിന്നാലെ കെട്ടിടത്തിലെ വൃത്തിഹീനമായ സിമന്റ് ജോലികൾ,കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചറുകൾ,പൂർത്തിയാകാത്ത മേൽക്കൂരകൾ എന്നിവയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്തായാലും കൂട്ടത്തിൽ ഒറ്റ മുറിയിലെ ക്ലോസറ്റുകളുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചിരിപടർത്തിയത്. തമാശ രൂപണേയും പരിഹസിച്ചുമാണ് ആളുകൾ ചിത്രം പങ്കുവെയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്. കഴിഞ്ഞ മാസം കോയമ്പത്തൂരിലും സമാന രീതിയിൽ ക്ലോസറ്റ് പിടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരുന്നു.
കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പേരില്‍ അമ്മന്‍കുളം ഏരിയയില്‍ നിര്‍മിച്ച കമ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സിലായിരുന്നു അമളി പിണഞ്ഞത്. ചിത്രങ്ങൾ വൈറലായതിന് പിന്നാലെ കോയമ്പത്തൂര്‍ കോര്‍പറേഷനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരിന്നു.












Click it and Unblock the Notifications