കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയോട് തട്ടിക്കയറി, സഭയില്‍ ആക്രോശം, രണ്ട് കേരള എംപിമാര്‍ക്ക് സസ്‌പെഷന്‍ വന്നേക്കും!!

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ സ്മൃതി ഇറാനിയുടെ പ്രസംഗത്തിനിടെ ആക്രോശിച്ച് ഓടിയെത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത കോണ്‍ഗ്രസിന്റെ രണ്ട് കേരള എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ വരും. ഇവര്‍ മന്ത്രിയോട് മാപ്പുപറയാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് നടപടി നേരിടേണ്ടി വരിക. ലോക്‌സഭയില്‍ നിന്ന് സെക്ഷന്‍ 374 പ്രകാരം അഞ്ച് ദിവസത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരിക.

1

ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരുടെ നടപടിയില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. വളരെ മോശം പ്രവര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടായതെന്ന് സ്മൃതി ഇറാനി തുറന്നടിച്ചിരുന്നു. സ്പീക്കറോട് ഇക്കാര്യത്തില്‍ പരാതി പറയുകയും ചെയ്തിരുന്നു. ഒരു സ്ത്രീയായത് കൊണ്ടാണ് തന്നെ സംസാരിക്കാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതെന്ന് അവര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ എത്ര ശ്രമിച്ചാലും താന്‍ സംസാരിക്കുമെന്നും, സ്ത്രീയായത് കൊണ്ട് തന്നെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി നേതാവ് മീനാക്ഷി ലേഖി കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ ചൗധരിയോട് എംപിമാരോട് മാപ്പുപറയാന്‍ ആവശ്യപ്പെടണമെന്നും പറഞ്ഞിരുന്നു. സഭയിലെ വനിതാ അംഗമാണ് അവര്‍. അപലപിക്കേണ്ട കാര്യമാണ് കോണ്‍ഗ്രസ് എംപിമാരില്‍ നിന്നുണ്ടായതെന്നും മീനാക്ഷി ലേഖി പറഞ്ഞു.

പാര്‍ലമെന്റല്‍ ഈ വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഇന്ന് ഏറ്റുമുട്ടിയിരുന്നു. ഉന്നാവോ ബലാത്സംഗ കേസില്‍ സ്മൃതി ഇറാനി സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് എംപിമാരുടെ ഭീഷണി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും എംപിമാര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. തെലങ്കാന കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിലും പ്രതിപക്ഷം സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

 ഒരിക്കല്‍ പോലും അവരെ കൊല്ലാന്‍ തോന്നിയില്ല, നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ ഒരിക്കല്‍ പോലും അവരെ കൊല്ലാന്‍ തോന്നിയില്ല, നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ

English summary
two congress mps likely to be suspended for charging towards smriti irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X