Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയുടെ കുറ്റകൃത്യം വിവരിച്ച് പോസ്റ്റർ; കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

ലഖ്നൗ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ ക്രിമിനല്‍ കേസ് വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള ബോര്‍ഡുകൾ പരസ്യമായി പ്രദർശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കോൺഗ്രസ് പ്രവർത്തകരായ സുധൻശു ബാജ്പേയ്, ലാലു കനൗജിയ എന്നീ നേതാക്കളെയാണ് പോലീസ് കസ്റ്റഡയിൽ എടുത്തത്.

സാമൂഹിക ഐക്യം തകർക്കാനുള്ള ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ പതിപ്പിച്ചത്. യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി നേതാക്കളായ സംഗീത് സോം, സുരേഷ് റാണ, സഞ്ജീവ് ബാല്യൻ എന്നിവർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്കെതിരായിരുന്നു പോസ്റ്റർ.

yogi2-158

ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലെ ബിജെപി ഓസീഫിസ് സമീപത്ത് സ്ഥാപിച്ച പോസ്റ്ററിൽ ഇവരെ കലാപകാരികൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കലാപത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് എന്നാണ് ഇവർ നഷ്ടപരിഹാരം നൽകുകയെന്നും പോസ്റ്ററിൽ ചോദിക്കുന്നുണ്ട്.

പൗരത്വ നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബര്‍ 19 ന് ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയവരുടെ ഫോട്ടോയും പേരുവിവരങ്ങളും ലഖ്നൗവില്‍ പലയിടത്തായിമായി സർക്കാർ പ്രദർശിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് കോൺഗ്രസ് നേതാക്കളും പോസ്റ്ററുകൾ പ്രദർശിപ്പിച്ചത്.

സര്‍ക്കാര്‍ നടപടി വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നും മാത്രമല്ല ഭരണഘടനയുടെ മൂല്യങ്ങള്‍ക്കേറ്റ ക്ഷതമാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയും ഹൈക്കോടതിയും ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നിർദ്ദേശങ്ങൾ പാലിക്കാൻ യോഗി സർക്കാർ ഇതുവരേയും തയ്യാറായിട്ടില്ല.

നേരത്തേ ബോർഡുകൾ സ്ഥാപിച്ച ബിജെപി നടപടിയെ വിമർശിച്ച് സമാജ്വാദി പാർട്ടി നേതാവ് ഐപി സിംഗുമ രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമണകേസിലെ പ്രതികളും ബിജെപി നേതാക്കളുമായി കുല്‍ദീപ് സെംഗാറിന്റേയും ചിന്മായനന്ദയുടേയും ചിത്രങ്ങൾ പരസ്യമായു പ്രദർശിപ്പിച്ച് കൊണ്ടായിരുന്നു സിംഗ് ബിജെപിക്കെതിരെ രംഗത്തെത്തിയത്. യുപിയിലെ പെണ്‍മക്കളുടെ ജീവിതം നശിപ്പിച്ച കുറ്റവാളികളാണിവര്‍, സൂക്ഷിക്കുക എന്നായിരുന്നു പോസ്റ്ററിലെ വാചകം.പോസ്റ്ററില്‍ കുല്‍ദീപ് സെന്‍ഗാറും ചിന്മായനന്ദയും ചെയ്ത കുറ്റങ്ങളും വിശദീകരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+