കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയിച്ചതു ശരി തന്നെ, ഇന്ത്യയില്‍ അനധികൃതമായി രണ്ടു കോടി ബംഗ്ലാദേശികള്‍, കേരളത്തിലുമുണ്ട്!

കേരളത്തിലടക്കം നിരവധി ബംഗ്ലദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അനധികൃതമായി രണ്ടു കോടിയോളം ബംഗ്ലാദേശികള്‍ താമസിക്കുന്നുണ്ടെന്ന് സ്ഥിതീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവാണ് ഇന്ത്യയില്‍ രണ്ടു കോടിയോളം ബംഗ്ലാദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന് രാജ്യസഭയില്‍ അറിയിച്ചത്. നിയമപരമായി രേഖകളില്ലാതെ നിരവധി ബംഗ്ലാദേശികള്‍ രാജ്യത്തേക്ക് കടക്കുന്നുണ്ടെന്നും, അതിനാല്‍ കൃത്യമായി എത്ര ബംഗ്ലാദേശികള്‍ ഇന്ത്യയിലുണ്ടെന്നത് കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി പറഞ്ഞു.

നിരവധി ബംഗ്ലാദേശികള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി അനധികൃതമായി താമസിക്കുന്നുണ്ടെന്ന് വണ്‍ ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോട്ട് മാറാനായി നിരവധി ബംഗ്ലാദേശികളാണ് ബാങ്കില്‍ എത്തുന്നത്, എന്നാല്‍ തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പണം മാറാന്‍ കഴിഞ്ഞിരുന്നില്ല.

അനധികൃത കുടിയേറ്റക്കാര്‍

അനധികൃത കുടിയേറ്റക്കാര്‍

അതിര്‍ത്തി സംസ്ഥാനങ്ങളിലൂടെ ബംഗ്ലാദേശില്‍ നിരവധി പേരാണ് രാജ്യത്തേക്ക് കടക്കുന്നതെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞത്. നിയമപരമായ കുടിയേറ്റമല്ലാത്തതിനാല്‍ ഇവരുടെ കൃത്യമായ കണക്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി പറഞ്ഞു.

ആസാമിലും നിരവധി ബംഗ്ലാദേശികള്‍

ആസാമിലും നിരവധി ബംഗ്ലാദേശികള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ബംഗ്ലാദേശികള്‍ താമസിക്കുന്നത് പശ്ചിമ ബംഗാളിലാണ്. ഏകദേശം 57 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരാണ് ബംഗ്ലാദേശികളാണ് ബംഗാളിലുള്ളത്. 50 ലക്ഷത്തോളം പേര്‍ ആസാമിലും അനധികൃതമായി താമസിക്കുന്നു. കേരളം അടക്കമുള്ള 17 സംസ്ഥാനങ്ങളിലും ബംഗ്ലാദേശി കുടിയേറ്റക്കാര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം

ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തുമെന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലെ ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടിന് വേണ്ടിയാണ് ബംഗ്ലാദേശികളെ സംരക്ഷിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

English summary
Government has told Rajya Sabha That Around Two Crore Bangladeshi Immigrants are Staying Illegally in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X