കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് പുരുഷന്മാരുടെ ജോലി നഷ്ടം രണ്ട് കോടിയിലേറെയെന്ന് പീരിയോഡിക് ലേബര്‍ സര്‍വ്വെ റിപ്പോര്‍ട്ട്,

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുരുഷന്മാരുടെ തൊഴില്‍ നഷ്ടം അതിരൂക്ഷമെന്ന് നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓഫീസ്. 2011- 12 കാലത്തേതില്‍ നിന്നും 2017 -18 ല്‍ എത്തുമ്പോള്‍ തൊഴില്‍ നഷ്ടത്തിന്റെ രണ്ട് കോടിയിലടുത്താണെന്നാണ് കേന്ദ്ര ഗവണ്‍മെന്റ് പൂഴ്ത്തി വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍എസ്എസ്ഒയുടെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയുടെ 2017 2018 റിപ്പോര്‍ട്ട് പ്രകാരം 28.6 കോടി പുരുഷന്മാരാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. ഇത് അഞ്ച് വര്‍ഷം മുമ്പ് 2011ല്‍ 30.4 കോടി പുരുഷന്മാര്‍ക്ക് ജോലി ചെയ്തിരുന്നത്. ലേബര്‍ ഫോഴ്‌സ് സര്‍വ്വെയുടെ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ദീകരിച്ചിട്ടില്ലെന്ന് ഇകണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

<strong>ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം! ഭീതിയിൽ സിപിഎമ്മും ബിജെപിയും, പ്രതികരണങ്ങൾ ഇങ്ങനെ</strong>ഇനി കേരളത്തിൽ രാഹുൽ ഗാന്ധി തരംഗം! ഭീതിയിൽ സിപിഎമ്മും ബിജെപിയും, പ്രതികരണങ്ങൾ ഇങ്ങനെ

1993 1994 കാലത്തിനുശേഷം ആദ്യമായാണ് പുരുഷന്മാരുടെ തോഴില്‍ നിരക്കില്‍ വലിയ കുറവ് വന്നത്. 94 ന് ശേഷം 30.4 കോടിയിലെത്തിയിരുന്നു വളര്‍ച്ച. ഇതാണ് 2017 18ല്‍ 28.6 കോടിയിലെത്തിയിരിക്കുന്നത്. ജൂലൈ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള കാലത്തെ കണക്കുകളാണിത്. ഗ്രാമപ്രദേശങ്ങളിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനവും നഗരങ്ങളില്‍ 7.1 ശതമാനവുമാണ്.

job-opening-697-1

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകാരം നല്‍കിയ റിപ്പോര്‍ട്ട് പിടിച്ച് വച്ചിരിക്കയാണ്. സമാനമായി കാര്‍ഷിക മേഖലയിലും കനത്ത ഇടിവുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്ന മൂനു കോടിയിലധികം പേർക്ക് തൊഴില്‍ നഷ്ടമായെന്നും പറയുന്നു. 2011 2012 കാലത്ത് 10.9 കോടിയായിരുന്ന കാര്‍ഷിക തൊഴിലുകള്‍ 2017 2018ല്‍ 7.7 കോടിയിലെത്തിയിരുന്നു. 30 ശതമാനം കുറവാണ് വന്നിരിക്കുന്നത്. കാര്‍ഷിക വൃത്തിയെ ആശ്രയിക്കുന്ന 36 മില്ല്യണ്‍കുടുംബങ്ങള്‍ 21 മില്ല്യണിലേക്ക് താഴുകയും ചെയ്തു. കാര്‍ഷിക കാര്‍ഷികേതര തൊഴില്‍ രംഗങ്ങളില്‍ 7.3 ശതമാനം ആണ് ആകെ തൊഴില്‍ നഷ്ടമുണ്ടായതെന്നും പറയുന്നു.

English summary
Two crore men lost job in last year says periodic labor force survey, while comparing previous years the decline is around 7 crore jobs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X