കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി പറഞ്ഞിട്ടുംരക്ഷയില്ല; പശുത്തോലുരിച്ചെന്ന് ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് മര്‍ദ്ദനം...

  • By Vishnu
Google Oneindia Malayalam News

ഹൈദരാബാദ്: രാജ്യത്ത് ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിക്കുകയാണ്.ഗോ സംരക്ഷക പ്രവര്‍ത്തകരെന്ന പേരില്‍ ബിജെപി അനുഭാവികള്‍ നടത്തുന്ന അക്രമങ്ങങ്ങള്‍ പെരുകിയപ്പോള്‍ ദളിതരെ ആക്രമിക്കുന്നതിന് പകരം എന്നെ ആക്രമിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്നെ പറയേണ്ടി വന്നു. ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമത്തിനും ജാതിവിവേചനത്തിനുമെതിരെ നരേന്ദ്രമോദി രൂക്ഷ വിമര്‍ശനം നടത്തിയിട്ട് രണ്ട് ദിവസമാകുന്നതിന് പിന്നാലെ ദളിതര്‍ക്ക് നേരെ വീണ്ടും അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് ദളിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചത്. പശുവിനെ കൊന്ന് തോലുരിച്ചെടുത്തു എന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. പ്രധാനമന്ത്രി എതിര്‍ത്തിട്ടും ദളിതരോടുള്ള സമീപനത്തില്‍ ബിജെപി അനുഭാവികള്‍ക്ക് യാതൊരു മാറ്റവും ഇല്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

Dalit Attack

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിനെ കുഴിച്ചിടുന്നതിനിടെയാണ് ഗ്രാമവാസികളില്‍ ചിലര്‍ ദളിത് സഹോദരങ്ങളെ വളഞ്ഞിട്ട് തല്ലിയത്. മൊകാടി ഇലൈയ്യ, മൊകാടി വെങ്കിടേഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ സംഘം ഇവരെ ഒരു മരത്തില്‍ പിടിച്ച് കെട്ടി ക്രൂരമായി തല്ലി ചതയ്ക്കുകയായിരുന്നു.

Read More: വീട്ടുജോലിക്കാരനെ വെട്ടിക്കൊന്ന്‌ കഷ്ണങ്ങളാക്കി കിണറ്റിലിട്ടു... എന്തിന് ?

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദളിത് സഹോദരങ്ങളുടെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസും പറയുന്നു. സംഭവത്തില്‍ ഉപ്പലാപുരം സ്വദേശികളായ എഴ് പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ നിന്ന് മൂന്ന് പശുക്കളെ കാണാതായിരുന്നു. അവയിലൊന്നാണ് വൈദ്യുതാഘാതമേറ്റ് ചത്തത്.

പശുവിന്റെ ഉടമയുടെ നിര്‍ദ്ദേശപ്രകാരമാണ് ദളിത് സഹോദരങ്ങള്‍ പശുവിന്റെ ജഡം സംസ്‌കരിക്കാന്‍ കൊണ്ടുപോയത്. എന്നാല്‍ ഇവരാണ് പശുവിനെ കൊന്നതെന്ന് ആരോപിച്ച് ഗോ സംരക്ഷകര്‍ മര്‍ദ്ദിക്കുകയായിരുന്നു.

സംസ്‌കരിക്കുന്തിന് മുമ്പ് പശുവിന്റെ തുകല്‍ ഉരിച്ചെടുക്കാന്‍ ദളിത് സഹോദരങ്ങള്‍ ശ്രമിച്ചെന്നാണ് ഗ്രാമവാസികളുടെ ആരോപണം. സാമൂഹ്യവിരുദ്ധരായ ചിലരാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതരെ ആക്രമിക്കുന്തെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. എന്നാല്‍ ദളിതരോടുള്ള ജാതീയമായ വേര്‍തിരിവാണ് എല്ലാ അക്രമങ്ങള്‍ക്ക് പിന്നിലുമെന്നാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്.

Read More: എടിഎം തട്ടിപ്പിലെ മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍; അറസ്റ്റിലാകുന്നത് പണം പിന്‍വലിക്കുന്നതിനിടെ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
'Gau-rakshaks' allegedly tied two Dalit men to a tree, and thrashed them for skinning a dead cow at Godavari district of Andhra Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X