ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതില്ല; ദളിത് കുട്ടികളെ ആൾക്കൂട്ടം തല്ലിക്കൊന്നു, സംഭവം ഇങ്ങനെ...
ശിവപുരി: ആൾക്കൂട്ട ആക്രമണങ്ങൾക്ക് അറുതിയില്ലാതെ ഇന്ത്യ. നിരവധി ആൾക്കൂട്ട ആക്രമണങ്ങളാണ് ദിനംതോറും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മധ്യപ്രദേശിൽ നിന്നാണ് അവസാനമായി ഇത്തരത്തിലുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നത്. ധ്യപ്രദേശിലെ ശിവപുരിയിൽ രണ്ട് ദളിത് കുച്ചികളെ ആൾക്കൂട്ടം തല്ലികൊന്നു.
ഭാവ്കേദി ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപത്താണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. റോഷൻ, അവിനാഷ് എന്നീ രണ്ട് കുട്ടിതളെയാണ് ആൾക്കൂട്ടി തല്ലിക്കൊന്നത്. ഗുരുതരപരിക്ക് പറ്റിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കാർന്നെടുക്കുകയായിരുന്നു.

കുട്ടികളെ മർദിച്ചവർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പൊതു സ്ഥല്തത് മലമൂത്രം വിസർജനം നടത്തിയെന്നാരോപിച്ചായിരുന്നു ആൾക്കൂട്ടത്തിന്റെ മർദ്ദനം. കഴിഞ്ഞ ദിവസമായിരുന്നു ജാർഖൻണ്ഡിൽ പശുവിനെ ആറുത്തെന്ന് ആരോപിച്ച് ഒരു ഭിന്നശേഷിക്കാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.












Click it and Unblock the Notifications