യുപിയിലെ ഉന്നാവിൽ രണ്ട് ദളിത് പെൺകുട്ടികൾ മരിച്ച നിലയിൽ; മൂന്നാമതൊരാൾ ഗുരുതരാവസ്ഥയിൽ
ലഖ്നൗ; യുപിയിലെ ഉന്നാവിൽ മൂന്ന് ദളിത് പെൺകുട്ടികൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഗോതമ്പ് പാടത്താണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരിൽ രണ്ട് പേർ മരിച്ച നിലയിലായിരുന്നു. മൂന്നാമത്തെ പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പശുവിന് പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാവുകയായിരുന്നു . തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കൈയ്യും കാലും കെട്ടിയിട്ട നിലയിലായിരുന്നു കുട്ടികൾ. മരിച്ച കുട്ടികൾ 13 ഉം 16 ഉം വയസുള്ളവരാണ്.
ലക്‌നൗ ഐജി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്..അതേസമയം വിഷം ഉള്ളില്‍ ചെന്നാണ് രണ്ട് പെൺകുട്ടികളും മരിച്ചതെന്ന് പോലീസ് പറഞ്ഞു.
updating............












Click it and Unblock the Notifications