കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരത ഒഴിയാതെ യുപി, സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ കൊന്ന് മൃതദേഹം കുളത്തില്‍ തളളി

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. സഹോദരിമാരായ ദളിത് പെണ്‍കുട്ടികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കുളത്തില്‍ തളളി. ഉത്തര്‍ പ്രദേശിലെ അസോദര്‍ ജില്ലയില്‍ ആണ് സംഭവമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നിന്ന് കണ്ടെത്തിയത്.

12 വയസ്സുളള സുമി, 8 വയസ്സുളള കിരണ്‍ എന്നീ പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ദിലീപ് ദോഹി എന്നയാളുടെ മക്കളാണ് ഇരുവരുമെന്ന് എഎസ്പി രാജേഷ് കുമാര്‍ വ്യക്തമാക്കി. ഇരുവരുടേയും കണ്ണില്‍ മുറിവിന്റെ അടയാളം കണ്ടെത്തിയിട്ടുണ്ട്. ഉച്ചയോടെ പച്ചക്കറികള്‍ ശേഖരിക്കാനായാണ് വീട്ടില്‍ നിന്നും പെണ്‍കുട്ടികള്‍ വയലിലേക്ക് പോയത്. എന്നാല്‍ പിന്നീട് മടങ്ങി വന്നില്ലെന്നും പോലീസ് പറയുന്നു.

up

കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കാനുളള ശ്രമം നടന്നിട്ടുണ്ട് എന്ന് കുടുംബം ആരോപിക്കുന്നതായി പോലീസ് പറയുന്നു. പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് പോലീസ് വ്യക്തമാക്കി.

Recommended Video

cmsvideo
സ്ത്രീകള്‍ക്കെതിരായ അക്രമം: BJP മുന്നില്‍ | Oneindia Malayalam

ഹാത്രസില്‍ 19കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത് അടക്കം പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് ഉത്തര്‍ പ്രദേശില്‍ പതിവ് സംഭവമായിരിക്കുകയാണ്. കാണ്‍പൂരില്‍ 6 വയസ്സുകാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം അതിക്രൂരമായ നിലയില്‍ കൊലപ്പെടുത്തിയിരുന്നു. ദുര്‍മന്ത്രവാദത്തിന് വേണ്ടിയാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ശ്വാസകോശം ശരീരത്തില്‍ നിന്നും നീക്കം ചെയ്ത നിലയിലായിരുന്നു. 20 വയസ്സുളള അന്‍കുല്‍ കുരില്‍, 31 വയസ്സുളള ബീരന്‍ എന്നിവര്‍ പോലീസിന്റെ പിടിയിലായി.

English summary
Two Dalit sisters allegedly murdered and bodies dumped in a pond at Asodhar area, Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X