കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ വമ്പിച്ച കര്‍ഷക മാര്‍ച്ച്; റാലിയില്‍ അണിനിരക്കാന്‍ രാഹുലിനും പിണറായിക്കും ക്ഷണം

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പട്ട് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വമ്പന്‍ കര്‍ഷക റാലിക്ക് ദില്ലിയില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന റാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഒരു ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നത്.

<strong>'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍</strong>'തെറ്റിദ്ധരിച്ചു പോയി, സഖാവേ മാപ്പ്; പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍

ഡല്‍ഹിയിലെ നാല് അതിര്‍ത്തികളില്‍ നിന്നായാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ഗുരുഗ്രാം, നിസ്സാമുദ്ദീന്‍, ആനന്ദ് വിഹാര്‍, മജ്‌നു കാ തില എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ചുകള്‍. ചെറുതും വലുതുമായ 207 സംഘടനകളാണ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയില്‍ ഉള്ളത്.

cpm

ഇന്ന് വൈകിട്ടോടെ രംലീല മൈതാനത്ത് സംഗമിക്കുന്ന നാല് റാലികളും നാളെ ഒന്നായി പാര്‍ലമെന്റിലേക്ക് നീങ്ങും. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.

English summary
Two-day farmers' protest in Delhi; demand for better MSP, loan waivers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X