Get Updates
Get notified of breaking news, exclusive insights, and must-see stories!

തലനാരിഴയ്ക്കു ദുരന്തം വഴിമാറി; ടേക്ക് ഓഫിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനം 900 അടിയിലേക്ക് താഴ്ന്നു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കം യാത്രാക്കാരെ വേട്ടയാടുന്നതിനിടെ തലനാരിഴയ്ക്കു മറ്റൊരു ദുരന്തം വഴിമാറിയതിന്റെ ആശ്വാസത്തില്‍ എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഏകദേശം 900 അടി താഴേക്കിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അഹമ്മദാബാദ് ദുരന്തം നടന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ സംഭവം വളരെ പ്രാധാന്യത്തോടെയാണ് അധികൃതര്‍ കാണുന്നത്. ജൂണ്‍ 14നാണ് സംഭവം നടന്നത്. അന്വേഷണത്തിന്റെ ഫലം വരുന്നതു വരെ രണ്ട് പൈലറ്റുമാരെയും താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

air india flight

ജൂണ്‍ 14 ന് പുലര്‍ച്ച 2:56ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എഐ-187 ബോയിങ് 777 വിമാനം പെട്ടെന്ന് 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ പൈലറ്റുമാര്‍ ഉടനടി നടപടികള്‍ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടര്‍ന്നുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാഗം തലവനെ വിളിപ്പിക്കുകയും ചെയ്തു. ജൂണ്‍ 12-നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ ലണ്ടനിലേക്ക് പോവുകയായിരുന്ന ബോയിങ് ഡ്രീംലൈനര്‍ 787-8 വിമാനം തകര്‍ന്നുവീണത്. ഈ അപകടം നടന്ന് ഏകദേശം 38 മണിക്കൂറിന് ശേഷമാണ് ഡല്‍ഹി-വിയന്ന വിമാനത്തിലെ സംഭവം നടന്നത്.

ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനര്‍ വിമാനം തകര്‍ന്നു വീണത്. 241 യാത്രക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു അഹമ്മദാബാദ് വിമാനാപകടം. ഈ അപകടം നടന്ന് ഏകദേശം 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ഡല്‍ഹി-വിയന്ന വിമാനം അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്.

ഇതിനു പിന്നലെ വീണ്ടും എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ പുക മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+