കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താര്‍കിഷോറും രേണുദേവിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു, നിതീഷിന് ഇനി പരീക്ഷണകാലം

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ബിജെപിയുടെ ആധിപത്യം പ്രകടമാക്കി സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ നാലാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ, താര്‍കിഷോര്‍ പ്രസാദും രേണുദേവിയും ബിജെപിയില്‍ നിന്ന് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയുവില്‍ നിന്ന് വിജയ് കുമാര്‍ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, അശോക് കുമാര്‍ ചൗധരി, മേവാലാല്‍ ചൗധരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും ചടങ്ങിനെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍ജെഡിയും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

1

ബീഹാറില്‍ സ്പീക്കറായി നന്ദകിഷോര്‍ യാദവിനെയും നിയമിച്ചു.അതേസമയം നിതീഷ് ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണെന്ന സൂചനയും ബിജെപി നല്‍കുന്നുണ്ട്. ഇത് നിതീഷിന്റെ മുഖ്യമന്ത്രിയായുള്ള അവസാന ടേം ആയിരിക്കും. ഇത്തവണ വിജയിച്ചില്ലെങ്കില്‍ ഇനി മത്സരിക്കില്ലെന്ന സൂചനയും നിതീഷ് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് നിതീഷ് പറഞ്ഞിരുന്നു. പക്ഷേ തനിക്ക് മേല്‍ ബിജെപിയുടെ കുരുക്ക് മുറുകുമ്പോള്‍ നിതീഷ് അധികാരത്തില്‍ തുടരില്ല എന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. നിതീഷുമായി വലിയ അടുപ്പമില്ലാത്ത രണ്ട് ഉപമുഖ്യമന്ത്രിമാരെ ബിജെപി കൊണ്ടുവന്നതും പതിയെ മുഖ്യമന്ത്രി പദം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

അതേസമയം ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയില്‍ നിന്ന് ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് കുമാര്‍ സുമനും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്ന് മുകേഷ് സാഹ്നിയും മന്ത്രിമാരായി ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ സുശീല്‍ മോദി പോയത് നിതീഷിന്റെ ഭരണ സ്വാധീനം തന്നെ ഇല്ലാതാക്കുന്നതാണ്. 15 വര്‍ഷം മോദി നിതീഷിന്റെ ഉപമുഖ്യമന്ത്രിയായിരുന്നു. 1973 മുതല്‍ പരിചയമുള്ള നേതാക്കളാണ് ഇവര്‍. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പോരാടി ഇരുവരും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ എളുപ്പമാക്കിയതും ഇവര്‍ തമ്മിലുള്ള ബന്ധമാണ്. ബിജെപിയില്‍ നിന്ന് പ്രതിസന്ധി നേരിടാന്‍ ജെഡിയു ആദ്യം വിളിക്കുന്നതും സുശീല്‍ മോദിയെയായിരുന്നു.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

സുശീല്‍ മോദിയെ ഇനിയും ഉപമുഖ്യമന്ത്രിയാക്കിയാല്‍ അത് നിതീഷിന് മുന്നില്‍ കീഴടങ്ങുന്നത് പോലെയാണെന്ന് ബിജെപിക്കറിയാം. ഇതിലൂടെ പാര്‍ട്ടിയാണ് വലുത്, നേതാക്കളല്ല എന്ന സൂചന എല്ലാ നേതാക്കള്‍ക്കും നല്‍കാനും കേന്ദ്ര നേതൃത്വത്തിന് സാധിച്ചിരിക്കുകയാണ്. പ്രാദേശിക പ്രവര്‍ത്തകര്‍ എത്രത്തോളം വലുതാണെന്ന് പുതിയ ഉപമുഖ്യമന്ത്രിമാരിലൂടെ ബിജെപി തെളിയിച്ചു. യാദവേതര ഒബിസി വോട്ടര്‍മാരുടെ കുത്തൊഴുക്ക് ഇനി ബിജെപിയിലേക്ക് ഉണ്ടാവും. അതോടൊപ്പം ഇബിസി വിഭാഗവും നിതീഷില്‍ നിന്ന് അകലും. ബിജെപിക്ക് മുന്നോക്ക വിഭാഗം വോട്ടുകള്‍ നഷ്ടമാവുകയുമില്ല. ഹിന്ദു വോട്ടര്‍മാരില്‍ പുതിയൊരു ഐഡന്റിറ്റി ഉണ്ടാക്കി, അവരെ ബിജെപിയിലേക്ക് കൃത്യമായി കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വം.

English summary
two deputy cm's in bihar may creates hurdles for nitish kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X