കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വം തെളിയിക്കുന്നതിന് രേഖ എന്താണ്.. രണ്ട് വ്യത്യസ്ത വിധികളുമായി കോടതികള്‍, പറഞ്ഞത് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: പൗരത്വ നിയമത്തില്‍ പ്രക്ഷോഭം കനക്കുന്നതിനിടെ പൗരത്വം സംബന്ധിച്ച് രണ്ട് വ്യത്യസ്ത വിധികളുമായി കോടതികള്‍. പൗരത്വം തെളിയിക്കുന്നതിനായി എന്ത് രേഖയെ ആശ്രയിക്കാമെന്ന കാര്യത്തില്‍ ഒരേ ആഴ്ച്ചയില്‍ കോടതികള്‍ വ്യത്യസ്ത വിധികള്‍ പറഞ്ഞത്. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വ രേഖയായി കാണാമെന്നായിരുന്നു മുംബൈ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. എന്നാല്‍ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡിനെ രേഖയായി കാണാനാവില്ലെന്ന് ഗുവാഹത്തി കോടതി വിധിച്ചു.

1

ഇതോടെ പൗരത്വ രേഖ സംബന്ധിച്ച് കോടതികള്‍ക്കിടയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉണ്ടായിരിക്കുന്നത്. ബംഗ്ലാദേശില്‍ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് തടങ്കലിലിട്ട ദമ്പതിമാരെ കുറ്റവിമുക്തരാക്കിയ ശേഷമാണ് മുംബൈ കോടതി തിരിച്ചറിയല്‍ കാര്‍ഡ രേഖയാക്കാമെന്ന് പറഞ്ഞത്. അബ്ബാസ് ഷെയ്ഖ്, റാബിയ ഷെയ്ഖ് എന്നീ ദമ്പതിമാര്‍ 2017ലാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ സാധിച്ചതായി കോടതി വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റ്, ഭവന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് എന്നിവ രേഖയായി കണക്കാക്കാമെന്നും കോടതി പറഞ്ഞു. അതേസമയം ആരോപണ വിധേയര്‍ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ശിക്ഷിക്കാന്‍ സാധിക്കൂ എന്ന് കോടതി പറഞ്ഞു. എന്നാല്‍ ദമ്പതിമാര്‍ ശരിയായ രേഖകളാണ് സമര്‍പ്പിച്ചതെന്നും, ഇവര്‍ ഇന്ത്യന്‍ പൗരന്‍മാര്‍മാരാണെന്ന് അതോടെ തെളിഞ്ഞെന്നും കോടതി പറഞ്ഞു. ഇവര്‍ സമര്‍പ്പിച്ച് തെറ്റായ രേഖകളാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് പൗരത്വ രേഖയല്ലെന്നായിരുന്നു ഗുവാഹത്തി ഹൈക്കോടതിയുടെ വിധി. അസമില്‍ നിന്നുള്ള മുനീന്ദ്ര ബിശ്വാസ് എന്നയാളെ ഈ രേഖയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പൗരനായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും രേഖയായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. 1997 മുതല്‍ താന്‍ വോട്ടര്‍ പട്ടികയിലുണ്ടെന്നും ബിശ്വാസ് പറഞ്ഞെങ്കിലും കോടതി തള്ളി. യഥാര്‍ത്ഥത്തില്‍ വോട്ടര്‍ ഐഡന്റിന്റെ കാര്‍ഡ് കൈവശമുണ്ടെങ്കില്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാം. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രമാണ് അത് അനുവദിക്കുക. എന്നാല്‍ ആധാര്‍ കാര്‍ഡ്, പാന്‍, ലൈസന്‍സ് എന്നിവ ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്കും നല്‍കാറുണ്ട്. അതുകൊണ്ട് മുംബൈ കോടതിയുടേത് നിയമപ്രകാരം ശരിയാണ്.

Recommended Video

cmsvideo
NRC പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു കുടുംബം | Oneindia Malayalam

അതേസമയം ഗുവാഹത്തി കോടതിയുടെ വിധിയിലും ശരിയുണ്ട്. കാരണം ഈ കേസ് അസമിന്റെ പരിധിയില്‍ വരുന്നത് കൊണ്ട് ശരിയാണ്. അസമില്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഉള്ള നിയമപ്രകാരമല്ല പൗരത്വം തെളിയിക്കേണ്ടത്. 1971 മാര്‍ച്ച് 25ന് മുമ്പ് വന്നവരെയാണ് ഇന്ത്യന്‍ പൗരന്‍മാരായി കാണുന്നത്. ഇതിന് ശേഷമാണ് വോട്ടേഴ്‌സ് കാര്‍ഡ് ലഭിച്ചിട്ടുണ്ടാവുക. എന്നാല്‍ മുനീന്ദ്ര ബിശ്വാസ് 1997ലെ പട്ടികയിലാണ് ഉള്ളത്. അതുകൊണ്ട് പൗരത്വ പട്ടികയില്‍ വരില്ല. ബംഗ്ലാദേശില്‍ നിന്നുള്ള നിരവധി അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചെന്ന് ആരോപണമുണ്ട്. അതുകൊണ്ട് 1971ന് ശേഷമുള്ള പട്ടികയില്‍ ഇടംപിടിച്ചത് കൊണ്ട് ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാനാവില്ല.

കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്... നേതൃത്വത്തില്‍ ഗാന്ധി കുടുംബമുണ്ടാവില്ല, രാഹുലിന്റെ റോള്‍ ഇങ്ങനെകോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്... നേതൃത്വത്തില്‍ ഗാന്ധി കുടുംബമുണ്ടാവില്ല, രാഹുലിന്റെ റോള്‍ ഇങ്ങനെ

English summary
two different court give opposite verdicts on citizenship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X