കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ പാവപ്പട്ട കുട്ടികളിനി കളിപ്പാട്ടങ്ങള്‍ക്കായി കരയില്ല;ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു

  • By Pratheeksha
Google Oneindia Malayalam News

ജയ്പുര്‍: പാവപ്പെട്ട കുട്ടികളെ സന്തോഷിപ്പിക്കാന്‍ രാജസ്ഥാനില്‍ ടോയ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു. അംഗന്‍വാടികള്‍ ,പ്രാഥമിക വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ എത്തിക്കുകയാണ് ടോയ് ബാങ്കിന്റെ പ്രധാന പ്രവര്‍ത്തനം. അജ്മീര്‍ ജില്ലാ കളക്ടര്‍ ഗൗരവ് ഗോയലാണ് ആശയം മുന്നോട്ടു വച്ചത്.

ഇതു പ്രകാരം കളിപ്പാട്ടങ്ങള്‍ ദാനം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്ന് ജില്ലാ ഭരണകൂടം അവ ശേഖരിച്ചതിനു ശേഷം ജില്ലകളിലെ അംഗന്‍വാടികളിലും മറ്റുമുളള കുട്ടികള്‍ക്കായി വിതരണം ചെയ്യുകയാണ് ചെയ്യുക.കളിപ്പാട്ടങ്ങള്‍ ശേഖരിക്കാനായി മൊബൈല്‍ അപ്ലിക്കേഷനുമുണ്ട്. ടോയ് ബാങ്കുവഴി ഇതുവരെ ലഭിച്ചത് 8000ത്തിലിധികം കളിപ്പാട്ടങ്ങളാണ്. ജൂലായില്‍ 50000 ത്തോളം കളിപ്പാട്ടങ്ങള്‍ ശേഖരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

anganwadichildren-18-

ബാങ്കിന്റ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി മുഖ്യമന്ത്രി വസുന്ധര രാജെയും ഉണ്ട്. കുട്ടികളെ പഠനത്തെ സഹായിക്കുന്ന 100 ലധികം എഡ്യുക്കേഷണല്‍ ടോയ്‌സാണ് വസുന്ധര രാജെ നല്‍കിയത്. ചില കുട്ടികള്‍ മന്ത്രിയുമായി വീഡിയോ സംഭാഷണവും നടത്തി. രാജസ്ഥാനിലെ മറ്റു ജില്ലകളിലും ടോയ് ബാങ്കുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങള്‍ മാത്രമല്ല കുട്ടികള്‍ക്കായി നല്ല പുസ്തകങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്യ പദ്ധതികളും തുടങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary
Bringing cheers to underprivileged kids, two districts in Rajasthan have taken a unique initiative to open toy bank for them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X