രോഗിയായ സ്ത്രീയെ ഡോക്ടര്‍മാര്‍ നദിക്കരയില്‍ ഉപേക്ഷിച്ചു
കാണ്‍പൂര്‍: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രയിലെത്തിച്ച രോഗിയെ ആംബുലന്‍സില്‍ കയറ്റി നദീതീരത്ത് ഉപേക്ഷിച്ച് യുവ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു . ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കൊളെജിലെ ഡോക്ടര്‍മാരാണ് രോഗിയെ നദീതീരത്ത് ഉപേക്ഷിച്ചത് .
വിവേക് നായര്‍, ഇഫ്തിക്കര്‍ അന്‍സാരി എന്നീ ഡോക്ടര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത് . കൃഷ്ണ ദേവി എന്ന സ്ത്രീയെയാണ് ഡോക്ടര്‍മാര്‍ ഉപേക്ഷിച്ചത് . ബീഹാറിലെ ബെഗുസരായി സ്വദേശിയാണ് കൃഷ്ണ ദേവി . ട്രെയിന്‍ യാത്രയ്ക്കിടെ അപകടം പറ്റിയ കൃഷ്ണ ദേവിയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തത് .

ആശുപത്രിയിലാക്കിയ സ്ത്രീയ യുവ ഡോക്ടര്‍മാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ കയറ്റി നദിക്കരയില്‍ ഉപേക്ഷിയ്ക്കുകയായിരുന്നു . പിറ്റേ ദിവസം അവരെ നദിക്കരയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് ആശുപത്രി അധികൃതരോട് വിവരം അറിയിച്ചു . സ്ത്രീയില്‍ നിന്ന് തന്നെ ഡോക്ടര്‍മാര്‍ ഉപേച്ച വിവരം പൊലീസ് മനസിലാക്കിയിരുന്നു . മൂന്ന് മാസത്തേയ്ക്കാണ് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുതിര്‍ന്ന ഡോക്ടറായ എകെ ഗുപ്ത പറഞ്ഞു .












Click it and Unblock the Notifications