ടെക്കിയെ ബലാത്സംഗം ചെയ്തവര്‍ പിടിയിലായി

വി. സതീഷ് (30) എന്‍ വെങ്കടേശ്വരലു (28) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കൊല്ലൂരിനടുത്ത് വച്ചാണ് ഇവര്‍ ബലാത്സംഗം ചെയ്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗൗളിദൊഡ്ഡിയിലെ ഒരു ഹോസ്റ്റലിലാണ് പെണ്‍കുട്ടിയുടെ താമസം
പ്രമുഖമായ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയാണ് 22 കാരിയായ പെണ്‍കുട്ടി. ജോലി കഴിഞ്ഞ് രാത്രി(8.45 ) മൈന്‍സ് സ്‌പേസ് ജംഗ്ഷനില്‍ ഓട്ടോറിക്ഷ കാത്ത് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് ഒരു കാര്‍ (വോള്‍വോ എസ് 60) പെണ്‍കുട്ടിയ്ക്ക് മുന്നില്‍ എത്തിയത്. സതീഷായിരുന്നു കാറിന്റെ ഡ്രൈവര്‍. യാത്രക്കാരന്‍ ചമഞ്ഞ് ഇരിയ്ക്കുകയായിരുന്നു മറ്റൊരു പ്രതിയും ഡ്രൈവറുമായ വെങ്കടേശ്വരലു. ഹോസ്റ്റലിനരികില്‍ എത്തിയ്ക്കാം 40 രൂപ തന്നാല്‍ മതിയെന്ന് പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി.
എന്നാല്‍ കാര്‍ ഹോസ്റ്റലിലിലേയ്ക്ക് പോകുന്നതിന് പകരം കൊല്ലൂര്‍ ഭാഗത്തേയ്ക്കാണ് പോയത്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും തിരികെ ഹോസ്റ്റലില്‍ എത്തിയ്ക്കുകയും ചെയ്തു. പീഡന വിവരം പുറത്താരൊടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിക്കൊണ്ട് പോയി ആറ് മണിയ്ക്കൂറുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടിയെ തിരികെ എത്തിയ്ക്കുന്നത്.
സിസിടിവിയിലെ കാറിന്റെ ദൃശ്യങ്ങളും എന്‍ഐഎയുടെ സഹായവും കൊണ്ടാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തില്ലെങ്കില്‍ കൊന്നു കളയുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നെന്നും പ്രതികളിലൊരാളായ വെങ്കടേശ്വരലു പറഞ്ഞു. രാത്രി സമയങ്ങളില്‍ ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീകള്‍ പൊതുഗതാഗാത സംവിധാനത്തെ ഉപയോഗിയ്ക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications