കശ്മീരില്‍ വീണ്ടും ഭീതി സൃഷ്ടിച്ച് ഡ്രോണുകള്‍; സൈനികര്‍ വെടിവച്ചു, പുലര്‍ച്ചെ സംഭവിച്ചത്...
ദില്ലി; കശ്മീരിലെ സാംബ ജില്ലയിലെ സൈനിക സ്‌റ്റേഷനടുത്ത് രണ്ട് ആളില്ലാ ചെറുവിമാനങ്ങള്‍ (ഡ്രോണ്‍) കണ്ടെത്തി. കലു ചക് സൈനിക സ്‌റ്റേഷനടുത്താണ് ഇവ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയാണിത്. സൈനികര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിവച്ചു. ജമ്മു-പത്താന്‍കോട്ട് ഹൈവേയിലാണ് ഈ സൈനിക സ്‌റ്റേഷന്‍. 25 റൗണ്ട് സൈനികര്‍ വെടിവച്ചു. എന്നാല്‍ ഡ്രോണുകള്‍ പിടികൂടാന്‍ സാധിച്ചില്ലെന്നാണ് പ്രാഥമിക വിവരം. ഇവയ്ക്കായി തിരച്ചില്‍ നടക്കുന്നുണ്ട്. വലിയൊരു പ്രദേശം വളഞ്ഞ് പരിശോധന തുടരുകയാണ്. ജമ്മുവിലെ എല്ലാ സൈനിക കേന്ദ്രങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

കശ്മീരില്‍ കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെയും ഭാര്യയുടെയും സംസ്‌കാര ചടങ്ങ്: ചിത്രങ്ങള്‍ കാണാം
ഞായറാഴ്ച നാവിക സേനാ ആസ്ഥാനത്തുണ്ടായ ആക്രമണം ഡ്രോണ്‍ ഉപയോഗിച്ചാണ് നടത്തിയത് എന്ന് അന്വേഷണ സംഘങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കവെയാണ് സ്‌ഫോടക വസ്തുക്കള്‍ ജമ്മുവില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊട്ടുപിന്നാലെ ആക്രമണത്തില്‍ പോലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു. ഇപ്പോള്‍ വീണ്ടും ഡ്രോളുകള്‍ കണ്ടെത്തിയെന്നാണ് വാര്‍ത്ത. കശ്മീരില്‍ നിന്ന് തുടര്‍ച്ചയായി ആശങ്ക സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.
തിങ്കളാഴ്ചത്തെ ആക്രമണം ചെറുതാണെങ്കിലും അതിന് സ്വീകരിച്ച വഴിയാണ് ഇന്ത്യന്‍ സുരക്ഷാ വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത്. ആദ്യമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടക്കുന്നത്. യുഎപിഎ പ്രകാരം കേസെടുത്ത് എന്‍ഐഎ അന്വേഷണം ആരംഭിച്ചു. വ്യോമസേന, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, കശ്മീര്‍ പോലീസ് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്.
ഹോട്ട് ആന്‍ഡ് സൂപ്പര്‍ ലുക്കില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു












Click it and Unblock the Notifications