കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൺകുട്ടികൾ ഹോളി ആഘോഷിയ്ക്കേണ്ടെന്ന് !!! ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങരുത്

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായാണ് ഇത്തരം ഒരു നടപടി എന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു.

  • By മരിയ
Google Oneindia Malayalam News

ദില്ലി: ഡല്‍ഹി സര്‍വ്വകാലാശാലയ്ക്ക് കീഴിലെ ഹോസ്റ്റലുകളിലെ പെണ്‍കുട്ടികള്‍ക്ക് ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക്. പെണ്‍കുട്ടികളോട് ഹോസ്റ്റലിന് പുറത്ത് പോകരുതെന്നാണ് സര്‍ക്കുലര്‍. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായാണ് ഇത്തരം ഒരു നടപടി എന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നു.

ഹോസ്റ്റലില്‍ നിന്ന് പുറത്ത് പോകരുത്

ദില്ലി സര്‍വ്വകലാശാലയ്ക്ക കീഴിലെ രണ്ട് ഹോസ്റ്റലുകളില്‍ ഉള്ള പെണ്‍കുട്ടികള്‍ രാത്രി 9 മണിയ്ക്ക് ശേഷം പുറത്ത് പോകരുതെന്നും ആരേയും അകത്ത് പ്രവേശിപ്പിയ്ക്കരുത് എന്നുമാണ് ഉത്തരവ്. രാത്രി കാലങ്ങളിലുള്ള ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലും വിലക്ക് ഉണ്ട്.

ഗേറ്റുകള്‍ അടച്ചിടും

പെണ്‍കുട്ടികള്‍ക്ക് പുറത്ത് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കുക മാത്രമല്ല, ഗേറ്റുകള്‍ അടച്ചിടുമെന്നും മേഘദൂത് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു. ഹോസ്റ്റലിന് അകത്ത് ഹോളി ആഘോഷങ്ങള്‍് സംഘടിപ്പിയ്ക്കുന്നതിനും വിലക്ക് ഉണ്ട്.

ഭാംഗും മദ്യവും പാടില്ല

ഹോളി ആഘോഷങ്ങളുടെ പ്രധാന ഭാഗമാണ് ഭാംഗ് കുടിയ്ക്കുന്നത്, എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിലക്ക് ഉണ്ട്.

പ്രതിഷേധം

ഹോസ്റ്റല്‍ അധികൃതരുടെ നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. സുരക്ഷയുടെ പേര് പറഞ്ഞ് ആഘോഷങ്ങളില്‍ നിന്ന തങ്ങളെ തടയുന്നത് അംഗീകരിയ്ക്കാന്‍ ആവില്ലെന്ന് ഇവര്‍ പറയുന്നു. ആണ്‍കുട്ടികള്‍ക്ക് മാത്രം ആഘോഷിയ്ക്കാനുള്ളതല്ല ഹോളി എന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ചിലരെല്ലാം വിലക്ക് ലംഘിച്ച് പുറത്ത് പോവുകയും ചെയ്തു.

English summary
Similarly, Meghdoot Hostel has issued a notice, informing its boarders that “the main gate will remain closed from 6am to 5.30pm on March 13”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X