രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ കാബിനറ്റ് സെക്രട്ടറിക്ക് കത്ത് എഴുതി; അത്യപൂര്‍വം, പിന്നീട് നടന്നത്

ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നതാണ് സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭൂരിപക്ഷ തീരുമാനം അടിസ്ഥാനമാക്കിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത് എന്നാണ് ചട്ടം. കഴിഞ്ഞ ജൂലൈ 29ന് കമ്മീഷനില്‍ അത്യൂപൂര്‍വ സംഭവമുണ്ടായി. രണ്ട് കമ്മീഷണര്‍മാര്‍ കാബിനറ്റ് സെക്രട്ടറിക്ക് കത്ത് എഴുതി. സാധാരണ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയാണ് അവര്‍ വിവരം ധരിപ്പിക്കേണ്ടത്. എന്നാല്‍ പതിവ് തെറ്റിച്ച് രണ്ടുപേരും കാബിനറ്റ് സെക്രട്ടറിക്കാണ് കത്ത് എഴുതിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ്, കാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്ന സേവാ തീര്‍ഥ് മന്ദിരത്തിലേക്കാണ് കത്ത് അയച്ചത്. ആര്‍ടിഐ പ്രകാരം ഒക്ടോബര്‍ 19ന് ഇന്ത്യ ടുഡെക്ക് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് കത്തയച്ചത്.

Election Commission letter controversy

ജൂലൈ 29നാണ് രണ്ടു കത്തുകള്‍ അയച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം ഇത് കാബിനറ്റ് സെക്രട്ടറിക്ക് ലഭിച്ചു. ഓഗസ്റ്റ് അഞ്ചിന് കാബിനറ്റ് സെക്രട്ടറി പേഴ്‌സണല്‍ മന്ത്രാലയത്തിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിനും കത്ത് കൈമാറുകയാണ് ചെയ്തത്. എന്നാല്‍ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല. കമ്മീഷണര്‍മാരുടെ 10 പേജ് കത്തുകള്‍, രണ്ട് പേജ് മറുപടി, രണ്ട് പേജ് ഫയല്‍ രേഖകള്‍ എന്നിവ ഉള്‍പ്പെടെ 14 പേജുകളാണ് കാബിനറ്റ് സെക്രട്ടേറിയറ്റിന് കൈവശമുള്ളത്. 28 രൂപ ഫീസ് അടച്ചാല്‍ കത്തുകളുടെ പകര്‍പ്പ് ലഭ്യമാകും.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് പുതിയ വാര്‍ത്തയും. ജൂലൈ 28 തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ജോലി വിഭജന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ഐക്യകണ്‌ഠ്യേന ആയിരുന്നില്ല. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ഡിജിറ്റല്‍ സംവിധാനങ്ങളുടെ മേല്‍നോട്ട ചുമതലയില്‍ ചില മാറ്റം വരുത്തുന്നതായിരുന്നു ഉത്തരവ്.

തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുന്ന ഈ തീരുമാനങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി എടുത്തതാണ് പ്രതിഷേധത്തിന് കാരണം. രണ്ട് കമ്മീഷര്‍മാരും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഉത്തരവ് നടപ്പാക്കാതെ മാറ്റിവെച്ചു. എന്താണ് കമ്മീഷണര്‍മാര്‍ കത്തില്‍ എഴുതിയത്, കാബിനറ്റ് സെക്രട്ടറി എങ്ങനെ പ്രതികരിച്ചു എന്നീ കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma