യുവാവിനേയും പെണ്‍കുട്ടിയേയും വിവസ്ത്രരാക്കി..അജ്ഞാത സംഘം ക്രൂരമായി തലയ്ക്കടിച്ചു കൊന്നു..!!
ലൊണാവാല: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തലയ്ക്കടിച്ചുകൊന്നു. പൂനെയിലെ ലോണാവാലയിലാണ് സംഭവം. നാവിക പരിശീലന കേന്ദ്രമായ ഐഎന്‍എസ് ശിവാജിയ്ക്കും എയര്‍ ഫോഴ്‌സ് സ്‌റ്റേഷനും ഇടയിലുള്ള വനപ്രദേശത്താണ് ഇരുവരേയും തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്ഞാതരാണ് ഇരുവരേയും ക്രൂരമായി കൊലപ്പെടുത്തിയത്.

ഞായറാഴ്ച രാത്രി 7.30നും തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നും ഇടയിലുള്ള സമയത്താണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. കൊല നടത്തിയ ശേഷം വിവസ്ത്രരാക്കിയ ഇരുവരേയും കാട്ടില്‍ വലിച്ചെറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ച് വായില്‍ തുണി തിരുകിക്കയറ്റിയ നിലയിലായിരുന്നു. തലയിലും ശരീരത്തിന്റെ പിറക് ഭാഗത്തും ക്രൂരമായ രീതിയില്‍ അടിയേറ്റിട്ടുണ്ട്. കൊലക്കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട യുവാവിന് 22ും പെണ്‍കുട്ടിക്ക് 21ും വയസ്സ് പ്രായമാണ് ഉള്ളത്. ഇരുവരും ലോണാവാലയിലെ എഞ്ചിനീയറിംഗ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. കൊലപാതക കാരണമോ കൊലപാതകികളെക്കുറിച്ചുള്ള വിവരങ്ങളോ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പൂനെ റൂറല്‍ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications