ഹൈവേ നിര്‍മാണ ജോലി, രണ്ട് എഞ്ചിനീയര്‍മാരെ വെടിവെച്ചു കൊന്നു
പാറ്റ്‌ന: ഭീഷണിക്കുമുന്നില്‍ വഴങ്ങിയില്ല, രണ്ട് എഞ്ചിനീയര്‍മാരെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ബിഹാറിലെ ദര്‍ഭംഗയിലാണ് സംഭവം നടന്നത്. ഹൈവേ റോഡ് നിര്‍മാണ ജോലികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന രണ്ട് എഞ്ചിനീയര്‍മാരെയാണ് വെടിവെച്ചു കൊന്നത്.
നേരത്തെ ഇവര്‍ക്കെതിരെ അജ്ഞാത സംഘം ഭീഷണി മുഴക്കിയിരുന്നു. ഹൈവേ പണി തടസമില്ലാതെ നടക്കണമെങ്കില്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. പണം തന്നില്ലെങ്കില്‍ കൊന്നുകളയുമെന്നുള്ള ഭീഷണിയും ഉണ്ടായിരുന്നു. തുടര്‍ന്ന് നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് ഒരു നടപടിയും ഉണ്ടായില്ലത്രേ. നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രൊജക്ട് മാനേജറും അസിസ്റ്റന്റ് എഞ്ചിനീയറുമാണ് വെടിയേറ്റു മരിച്ചത്. ബിഹാര്‍ ദര്‍ഭംഗ ഹൈവേയുടെ അറ്റകുറ്റപ്പണി നടത്തവെയായിരുന്നു ഭീഷണി ഉയര്‍ന്നത്.
ഉത്തര്‍പ്രദേശ് സ്വദേശികളായ ബ്രജേഷ് കുമാര്‍, മുകേഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതസംഘം ഇവര്‍ക്കുമേല്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ആറു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പോലീസിന്റെ അനാസ്ഥ കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും വീട്ടുകാരും രംഗത്തെത്തിയതോടെ സ്ഥലം എസ്എച്ച്ഒയെ പോലീസ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications