കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; മുന്‍ മന്ത്രിമാര്‍ രാജിവച്ചു!! ഉമ്മന്‍ചാണ്ടിയുടെ നീക്കം പാളി

Google Oneindia Malayalam News

അമരാവതി: ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി പ്രമുഖര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. മുന്‍ മന്ത്രിമാരായ വട്ടി വസന്ത കുമാര്‍, സി രാമചന്ദ്രയ്യ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. ഒട്ടേറെ അനുയായികളുള്ള നേതാക്കളാണ് രണ്ടുപേരും.

ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മുന്‍ മന്ത്രിമാരുടെ രാജിപ്രഖ്യാപനം. ടിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് വിപരീതമായിട്ടാണ് നിലവില്‍ ആന്ധ്ര കോണ്‍ഗ്രസിന്റെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ....

ടിഡിപി സഖ്യം വേണ്ട

ടിഡിപി സഖ്യം വേണ്ട

ടിഡിപിയുമായി സഖ്യമുണ്ടാക്കരുതെന്നാണ് വസന്തകുമാറിന്റെയും രാമചന്ദ്രയ്യയുടെയും നിലപാട്. ഇക്കാര്യം അവര്‍ ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിരുന്നു. ഒരു കക്ഷിയുമായും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ഉമ്മന്‍ചാണ്ടി പരസ്യനിലപാട് സ്വീകരിച്ചിരുന്നത്.

കാര്യങ്ങള്‍ മാറി മറിഞ്ഞു

കാര്യങ്ങള്‍ മാറി മറിഞ്ഞു

എന്നാല്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ടിഡിപി അധ്യക്ഷന്‍ കഴിഞ്ഞദിവസം ദില്ലിയിലെത്തി ഒട്ടേറെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തി. കൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്നാണ് സൂചന.

 തൊട്ടുപിന്നാലെയാണ്

തൊട്ടുപിന്നാലെയാണ്

ഇതിന് തൊട്ടുപിന്നാലെയാണ് വസന്തകുമാറും രാമചന്ദ്രയ്യയും രാജിവച്ചിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഐടി മന്ത്രിയായിരുന്നു വസന്ത കുമാര്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാമചന്ദ്രയ്യ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാര്‍ട്ടിയിലായിരുന്നു. ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചതോടെയാണ് ഇദ്ദേഹം കോണ്‍ഗ്രസുകാരനായത്.

സഖ്യങ്ങള്‍ ഇങ്ങനെ

സഖ്യങ്ങള്‍ ഇങ്ങനെ

ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തൊന്നും നടക്കുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ടിഡിപിയും സഖ്യമുണ്ടാക്കുമെന്നാണ് വിവരം. അയല്‍ സംസ്ഥാനമായ തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ കോണ്‍ഗ്രസും ടിഡിപിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

 പ്രവര്‍ത്തകരോടുള്ള അനീതി

പ്രവര്‍ത്തകരോടുള്ള അനീതി

ടിഡിപിയുമായുള്ള കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള അനീതിയാണെന്ന് രണ്ടു നേതാക്കളും രാജി പ്രഖ്യാപിച്ച ശേഷം നടത്തിയ വ്യത്യസ്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1982ല്‍ എന്‍ടി രാമറാവുവാണ് ടിഡിപി രൂപീകരിച്ചത്. കോണ്‍ഗ്രസിനെ എതിര്‍ക്കുകയായിരുന്നു പ്രധാന ലക്ഷ്യം.

ഉമ്മന്‍ചാണ്ടിയെ അറിയിച്ചു

ഉമ്മന്‍ചാണ്ടിയെ അറിയിച്ചു

കോണ്‍ഗ്രസിന് ആന്ധ്രയില്‍ മെച്ചപ്പെടാനുള്ള അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ ടിഡിപിയുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്നും വസന്തകുമാര്‍ അഭിപ്രായപ്പെട്ടു. ഇരുനേതാക്കളും നേരത്തെ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയിരുന്നു. ടിഡിപി സഖ്യമുണ്ടായാല്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ വ്യക്താക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 വ്യത്യസ്ത പ്രതികരണം

വ്യത്യസ്ത പ്രതികരണം

എന്നാല്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിക്കേണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജെഡി സീലം അഭിപ്രായപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. മതേതര കക്ഷിളുമായി ഒന്നിക്കണം. ഐക്യനിര കെട്ടിപ്പടുക്കണം. ഈ കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും സീലം പറഞ്ഞു.

മറുചേരിയിലും പ്രശ്‌നങ്ങള്‍

മറുചേരിയിലും പ്രശ്‌നങ്ങള്‍

അതേസമയം, ടിഡിപിയിലും സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കരുതെന്നാണ് ടിഡിപിയിലെ ഒരുവിഭാഗത്തിന്റെ നിലപാട്. എന്‍ടി രാമറാവുവിന്റെ ഭാര്യ തന്നെ ചന്ദ്രബാബു നായിഡുവിനെതിരെ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ രക്ഷിക്കാന്‍ എന്‍ടി രാമറാവു തന്നെ പുനര്‍ജനിക്കേണ്ടിയിരിക്കുന്നുവെന്നു അവര്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍

ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍

തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുണ്ടാക്കിയ സഖ്യം ആന്ധ്രയിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഇരുപാര്‍ട്ടിയിലെയും ചില നേതാക്കള്‍ സൂചന നല്‍കിയിരുന്നു. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ സമവായത്തിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്ധ്ര കോണ്‍ഗ്രസില്‍ സ്വീകാര്യനായ വ്യക്തിയാണ് രാമചന്ദ്രയ്യ. ഇദ്ദേഹത്തോടൊപ്പം ഒട്ടേറെ അനുയായികളും കോണ്‍ഗ്രസ് വിട്ടുവെന്നാണ് വിവരം.

കഴിഞ്ഞ 36 വര്‍ഷമായി

കഴിഞ്ഞ 36 വര്‍ഷമായി

കഴിഞ്ഞ 36 വര്‍ഷമായി കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ബന്ധമില്ല. ടിഡിപിയാകട്ടെ മാസങ്ങള്‍ക്ക് മുമ്പ് വരെ ബിജെപിയുമായി സഖ്യത്തിലായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ടിഡിപി എന്‍ഡിഎ സഖ്യം വിടാന്‍ കാരണം. ടിഡിപിയുമായി യാതൊരു സഖ്യവും വേണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കോടികള്‍ കൊള്ളയടിച്ചു

കോടികള്‍ കൊള്ളയടിച്ചു

തലസ്ഥാന നഗരമുണ്ടാക്കുന്നതിന്റെ മറവില്‍ കോടികള്‍ കൊള്ളയടിക്കുകയാണ് ചന്ദ്രബാബു നായിഡു. അങ്ങനെയുള്ള വ്യക്തിയുമായി ബന്ധം പാടില്ലെന്നാണ് തന്റെ നിലപാടെന്ന് രാമചന്ദ്രയ്യ കൂട്ടിച്ചേര്‍ത്തു. ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. നേരത്തെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് ഇപ്പോള്‍ തെലങ്കാനയിലാണ്. ഈ സാഹചര്യത്തില്‍ ആന്ധ്രയ്ക്ക് തലസ്ഥാനമില്ല. അമരാവതി പുതിയ തലസ്ഥാനമാക്കാനാണ് തീരുമാനം.

 ധൂര്‍ത്തടിക്കുന്ന നേതാക്കള്‍

ധൂര്‍ത്തടിക്കുന്ന നേതാക്കള്‍

തലസ്ഥാന നഗരമുണ്ടാക്കാന്‍ വേണ്ടി 44000 കോടി രൂപയാണ് ആന്ധ്ര സര്‍ക്കാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിരിക്കുന്നത്. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പ. ഈ തുക വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നും ധൂര്‍ത്തടിക്കുകയാണെന്നും രാമചന്ദ്രയ്യ ആരോപിക്കുന്നു.

കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും

കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടും

ആന്ധ്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടി. പുതിയ വിവാദം ശമിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാമചന്ദ്രയ്യക്കൊപ്പം ഒട്ടേറെ നേതാക്കളുണ്ട്. പിസിസി സെക്രട്ടറി ചന്ദ്രസേഖര്‍ റെഡ്ഡി, ഡിസിസി അധ്യക്ഷന്‍ എസ്‌കെ നസീര്‍ അഹ്മദ് എന്നിവരും രാജിവയ്ക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

കോണ്‍ഗ്രസ് മറ്റുവഴി തേടി, പക്ഷേ...

കോണ്‍ഗ്രസ് മറ്റുവഴി തേടി, പക്ഷേ...

ആന്ധ്രയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിഡിപി. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് തെലങ്കാനയില്‍ സഖ്യസാധ്യത തെളിഞ്ഞത്. ഇതേ നീക്കം ആന്ധ്രയിലും ആലോചിക്കുന്നുവെന്നാണ് വിവരം. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി താല്‍പ്പര്യം കാണിച്ചിട്ടില്ല.

ലാഭം കോണ്‍ഗ്രസിന്

ലാഭം കോണ്‍ഗ്രസിന്

ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചാല്‍ ഒട്ടേറെ സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിലവില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണ്. നിയമസഭയിലോ ലോക്‌സഭയിലോ ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസിന് പ്രതിനിധികളില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെടാനില്ല. ടിഡിപി സഖ്യം സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് ഹൈദാരാബാദിലെ രാഷ്ട്രീയ നിരീക്ഷകര്‍ സി നരസിംഹ റാവു പറയുന്നു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കില്ല; മറ്റു ചിലര്‍ക്ക് സാധ്യത, തുറന്നുപറഞ്ഞ് ശശി തരൂര്‍

English summary
Two ex-ministers quit Congress in Andhra Pradesh to protest tie-up with TDP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X