കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത; രണ്ടു സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചു, സമരരീതി ശരിയല്ല

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഭിന്നത. രണ്ടു സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍മാറി. കര്‍ഷക സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘസ്ഥാന്‍, ഭാരതീയ കിസാന്‍ യൂണിയന്‍ എന്നീ സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ഇനിയും നിലകൊള്ളുമെന്ന് രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഘസ്ഥാന്‍ നേതാവ് വിഎം സിങ് വ്യക്തമാക്കി. ഗാസിപൂര്‍ അതിര്‍ത്തിയില്‍ വാര്‍ത്താ ഏജന്‍സിയോടാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

b

സമരം തുടരും. എന്നാല്‍ ഈ രീതിയിലായിരിക്കില്ല. നിലവിലെ ഫോര്‍മാറ്റിലുള്ള സമരവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ തന്റെ സംഘടനയ്ക്ക് പങ്കില്ലെന്നും വിഎം സിങ് പറഞ്ഞു. അതേസമയം, വലിയൊരു വിഭാഗം കര്‍ഷകര്‍ സമരം തുടരുകയാണ്.

സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...സഹോദരനെയും ഭാര്യയെയും വിസ്തരിച്ചു; കാവ്യ മാധവന്‍ കോടതിയിലെത്തും, മുമ്പ് നല്‍കിയ മൊഴി ഇങ്ങനെ...

ദില്ലി സമരത്തിന് നേതൃത്വം നല്‍കുന്നത് രാകേഷ് തികിയാത്തിന്റെ നേതൃത്വത്തിലുള്ള ഭാരതീയ കിസാന്‍ യൂണിയനാണ്. തികിയാത്തിനെതിരെ ദില്ലി സംഘര്‍ഷവമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. തികിയാത്തുമായി ഇനി ബന്ധമില്ലെന്ന് വിഎം സിങ് അറിയിച്ചു.

ജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറിജോസ് പക്ഷം പിളരും; ഒരു വിഭാഗവുമായി സംസാരിച്ചുവെന്ന് പിസി ജോര്‍ജ്... യുഡിഎഫിന് സാധ്യതയേറി

മറ്റുചില ലക്ഷ്യങ്ങളോടെ സമരം ചെയ്യുന്നവരുമായി യോജിച്ചുപോകാന്‍ സാധിക്കില്ല. അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. പക്ഷേ ഇനി സമരത്തിന് തങ്ങളില്ല. കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച് തികിയാത്ത് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അദ്ദേഹം മൗനം പാലിക്കുകയായിന്നു എന്നും വിഎം സിങ് ആരോപിച്ചു. അതേസമയം, താക്കൂര്‍ ഭാനു പ്രതാപ് സിങ് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയനും (ഭാനു) സമരത്തില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചു. ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പഞ്ഞു.

Recommended Video

cmsvideo
Sunny Wayne supports farmers

English summary
Two Farmers Organization withdraws Protest in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X