രണ്ട് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയാണ് നേതാക്കളുടെ കൂടുമാറ്റം. നേതാക്കള്‍ക്കൊപ്പം വലിയ വിഭാഗം അണികളും ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാ
ഇംഫാല്‍: ഉത്തര്‍ പ്രദേശ് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജെപിയിലേക്ക് പോകുകയാണെന്ന വാര്‍ത്തയ്ക്ക് പിന്നാലെ മണിപ്പൂരിലെ രണ്ട് മുന്‍ കോണ്‍ഗ്രസ് മന്ത്രിമാരും ബിജെപിയില്‍. മുന്‍ മന്ത്രിമാരായ നോങ്‌തോംബാം ബിരേന്‍, ഫ്രാന്‍സിസ് ഗഞ്ചോക്പ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒക്രം ഇബോബി സിങ് സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു ഇവര്‍.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചെന്ന് നോങ്‌തോംബാം ബിരേന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വവും രാഷ്ട്രീയ നിലപാടുകളും ശരിയല്ലെന്ന് ബോധ്യമായതിനാലാണ് പാര്‍ട്ടി വിടുന്നത്. ഇതോടൊപ്പം എംഎല്‍എ സ്ഥാനം രാജിവെച്ചെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയില്‍ ചേര്‍ന്ന് കൂടുതല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് ഫ്രാന്‍സിസ് ഗഞ്ചോക്പയും അറിയിച്ചു.

മണിപ്പൂരില്‍ നിന്നും അടുത്തിടെ പല മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസിന്റെ അടിത്തറയിളക്കിയാണ് നേതാക്കളുടെ കൂടുമാറ്റം. നേതാക്കള്‍ക്കൊപ്പം വലിയ വിഭാഗം അണികളും ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യവ്യാപകമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന് തടയാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയാല്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നില പരുങ്ങലിലാകും.












Click it and Unblock the Notifications