തിഹാര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി;ഒരാള്‍ മരിച്ചു
ദില്ലി: തിഹാര്‍ ജയിലിനുള്ളില്‍ അന്തേവാസികളുടെ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടി. രവീന്ദ്ര എന്ന ജയില്‍പ്പുള്ളി മരിച്ചു. ബുധനാഴ്ച 7.30 ഒടോയാണ്സംഭവം നടന്നത്
വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് രണ്ടു സംഘങ്ങള്‍ തമ്മിലടിച്ചത്. ഇതിനിടെ രവീന്ദ്രയ്ക്ക് മൂര്‍ച്ചയുള്ള സ്പൂണ്‍ കൊണ്ട് കുത്തേറ്റു. ഇയാളെ ഡി.ഡി.യു ആസ്പ്ത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇയാളെ ആക്രമിച്ച വിനോദ്, റിഹാസ്, അജയ്, സുശീല്‍, കരണ്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്ര.
ജയിലിനുള്ളില്‍ ഇത്തരമൊരു കൊലപാതകം നടന്ന സാഹചര്യത്തില്‍ ജയിലില്‍ സുരക്ഷ ശക്തമാക്കിയുട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


Click it and Unblock the Notifications