കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ഫോണ്‍ വിലക്ക്; രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

  • By Gokul
Google Oneindia Malayalam News

അഗര്‍ത്തല: മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരിക്കുക എന്നാല്‍ മരണതുല്യമായാണ് പുതുതലമുറ കരുതുന്നത്. സ്‌കൂളുകളിലും കോളേജിലുമെല്ലാം മൊബൈല്‍ഫോണ്‍ വിലക്കിയാലും രഹസ്യമായി അവ ഉപയോഗിക്കുന്നവരാണ് മിക്ക വിദ്യാര്‍ത്ഥികളും. മൊബൈല്‍ ഫോണ്‍ വിലക്ക് പല വിദ്യാര്‍ത്ഥികളെയും അത്യാഹിതത്തിലേക്കും തള്ളിവിടാറണ്ട്.

ത്രിപുരയിലെ ഒരു സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിനെ തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്താണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഹോസ്റ്റര്‍ വാര്‍ഡനും രക്ഷിതാക്കളും വിലക്കിയതാണ് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ കാരണം.

girl-using-mobile

വെസ്റ്റേണ്‍ ത്രിപുരയിലെ തകര്‍ജല ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയായിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കിയത്. വിലക്കിനെ തുടര്‍ന്ന് മൂന്നു വിദ്യാര്‍ത്ഥിനികള്‍ വ്യാഴാഴ്ച ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടി. രണ്ടു വിദ്യാര്‍ത്ഥിനികളെ വെള്ളിയാഴ്ച രാത്രിയോടെ സ്‌കൂളിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുതന്നെയാണെന്നാണ് പ്രാഥമിക പരിശോധനയില്‍ നിന്നും വ്യക്തമാകുന്നതെന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവര്‍ ബലാത്സംഗത്തിനിരയായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

English summary
Two Girls Allegedly Commit Suicide in Agartala; Rebuked for Using Mobile Phones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X