കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്സി പരീക്ഷയില്‍ മികച്ച വിജയശതമാനം: പ്സസ്ടുവില്‍ റെക്കോര്‍ഡ് മാര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ക്ക്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആണ്‍കുട്ടികളെ പിന്തള്ളി ഐസിഎസ്ഇ, ഐ എസ് സി പരീക്ഷകളില്‍ മികച്ച വിജയം നേടി പെണ്‍കുട്ടികള്‍. പന്ത്രണ്ടാം ക്ലാസില്‍ രണ്ട് പെണ്‍കുട്ടികള്‍ 100 ശതമാനം വിജയം നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് രണ്ട് പെണ്‍കുട്ടികള്‍ ഇത്തരത്തിലൊരു വിജയം നേടുന്നത്. ഐസിഇഎസ് ക്ലാസ്സ് 10, ഐസിസി ക്ലാസ്സ് 12 എന്നിവയുടെ ഫലം ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ്, സെക്രട്ടറി ജെറി അറതുണ്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്.

ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!

പത്താം ക്ലാസില്‍ പെണ്‍കുട്ടികളുടെ വിജയശതമാനം 99.99 ആണ്. ആണ്‍കുട്ടികളുടേതാകട്ടെ 98.12 ശതമാനവും. പന്ത്രണ്ടാം തരത്തില്‍ പെണ്‍കുട്ടികള്‍ 96.84 ശതമാനം വിജയം നേടിയപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 95.40 ആണ്. മുംബൈയിലെ ജൂഹി രൂപേഷ് കജേറിയ, മുക്തസറിലെ മന്‍ഹര്‍ ബന്‍സല്‍ എന്നിവരാണ് 10-ാം ക്ലാസ് പരീക്ഷയില്‍ 99.60 ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനത്തെത്തിയത്. 99.40 ശതമാനം മാര്‍ക്ക് നേടി 10 കുട്ടികള്‍ രണ്ടാം റാങ്കും പങ്കിട്ടു. മൂന്നാം റാങ്ക് 99.20 ശതമാനം മാര്‍ക്ക് നേടി 24 വിദ്യാര്‍ഥികള്‍ പങ്കിട്ടു.

cbse-152515554

കൊല്‍ക്കത്തയിലെ ദേവാങ്കുമാര്‍ അഗര്‍വാള്‍, ബംഗളൂരു വിഭാ സ്വാമിനാഥന്‍ എന്നിവര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 100 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി. 99.75 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്ക് ലഭിച്ചത് 16 വിദ്യാര്‍ത്ഥികള്‍ക്കാണ്. 99.50 ശതമാനം മാര്‍ക്കോടെ 36 വദ്യാര്‍ത്ഥികള്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

English summary
Two girls bags Record mark in ICSE 10th standard result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X