Viral Video- 'അവന്‍ എന്റെയാണ്..'; ഒരു ആണ്‍കുട്ടിക്കായി സ്‌കൂളില്‍വെച്ച് തമ്മില്‍ തല്ലി രണ്ട് പെണ്‍കുട്ടികള്‍
റാഞ്ചി: സോഷ്യല്‍ മീഡിയ കൗതുകങ്ങളുടെ ഒരു ജാലകമാണ്. പലപ്പോഴും രസകരവും കൗതുകവും ഭീതിപ്പെടുത്തുന്നതുമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അത്തരത്തില്‍ ജാര്‍ഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ഒരു ആണ്‍കുട്ടിയുടെ പേരില്‍ സ്‌കൂള്‍ യൂണിഫോമില്‍ രണ്ട് പെണ്‍കുട്ടികള്‍ വഴക്കിടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. വീഡിയോയില്‍, വിദ്യാര്‍ത്ഥിനികള്‍ പരസ്പരം മുടികളില്‍ അക്രമാസക്തമായി പിടിച്ച് വലിക്കുന്നതും പരസ്പരം അടിക്കുന്നതും കാണാം.

ഇരുവരുടേയും സുഹൃത്തുക്കള്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം വീഡിയോ പകര്‍ത്തുന്ന ആണ്‍കുട്ടികള്‍ ഇതിനിടെ ഇവരെ വഴക്കടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്.
ഹസാരിബാഗിലെ ആനന്ദ കോളേജിലെ കാന്റീനിന് പുറത്താണ് സംഭവം നടക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ട്വിറ്ററില്‍ നിരവധി ഉപയോക്താക്കള്‍ ഏറ്റെടുത്തിട്ടുണ്ട്. ചിലര്‍ രസകരമായ കമന്റുകളുമായും വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്.
തനിക്ക് വേണ്ടി ഇതിലേറെ പെണ്‍കുട്ടികള്‍ വഴക്കിട്ടുണ്ട് എന്നാണ് ഒരാളുടെ രസകരമായ കമന്റ്. ഹിമേഷ് രേഷ്മിയയുടെ നികമാ കിയാ ഈസ് ദില്‍ നേ എന്ന ഗാനത്തിന്റെ വരികള്‍ ഈ സന്ദര്‍ഭത്തിന് ആണ് അനുയോജ്യം എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications