രണ്ട് പെണ്‍കുട്ടികള്‍ ഹോട്ടലില്‍ നിന്നും താഴേക്കുചാടി; ഒരാള്‍ മരിച്ചു
സേലം: തമിഴ് നാട്ടിലെ സേലത്തിനടുത്ത് രണ്ട് പെണ്‍കുട്ടികള്‍ ഒരുമിച്ച് നടത്തിയ ആത്മഹത്യാ ശ്രമത്തില്‍ ഒരു പെണ്‍കുട്ടി മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ ഒരു ഹോട്ടലിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടശേഷം പെണ്‍കുട്ടികള്‍ വീട്ടിലേക്ക് പോയിരുന്നില്ല.
നാലാം തോല്‍വി, കിരീടം ചെല്‍സിയില്‍ നിന്നകലുന്നു... ഡബിളടിച്ച് ക്രിസ്റ്റിയുടെ ആഘോഷം
പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പല്ലപ്പട്ടി പോലീസ് സ്‌റ്റേഷനില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമമുണ്ടായത്. അഗ്രഹാര സെക്കന്റ് സ്ട്രീറ്റിലെ ഒരു ഹോട്ടലിന് മുകളില്‍ നിന്നും രാവിലെയായിരുന്നു പെണ്‍കുട്ടികള്‍ ചാടിയതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടുപേരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു പെണ്‍കുട്ടി പിന്നീട് മരിച്ചു. സഹപാഠി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കള്‍ അധികൃതരെയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരം ലഭിച്ചിട്ടില്ല.












Click it and Unblock the Notifications