Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവയില്‍ രാഹുലിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി! രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തി!

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സ കഴിഞ്ഞ് തിരിച്ചുവന്ന പിന്നാലെ ഗോവന്‍ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. മനോഹര്‍ പരീക്കരിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോഴും ആശങ്ക തുടരുകയാണെന്നും അതിനാല്‍ തന്നെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മക ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് ആകില്ലെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
സര്‍ക്കാരിലും സഭയിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

നിലവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആണ്. അതിനാല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബിജെപി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കോണ്‍ഗ്രസ് നീക്കത്തിന് തിരിച്ചടി നല്‍കി രണ്ട് എംഎല്‍എമാര്‍ ബിജെപി കാമ്പില്‍ എത്തിയതായാണ് വിവരം. ഇവര്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 കത്തയച്ചു

കത്തയച്ചു

മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്ക് പോയ പിന്നാലെ ഗോവയില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങി വന്ന ശേഷവും തുടരുകയാണ്. പരീക്കര്‍ പൂര്‍ണ ആരോഗ്യവാന്‍ അല്ലെന്നും അതുകൊണ്ട് തന്നെ ഭരണസംവിധാനത്തില്‍ ക്രീയാത്മകമായി ഇടപെടാനും ആവില്ലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 അവകാശവാദം

അവകാശവാദം

അതിനാല്‍ ഗോവയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് കത്തയച്ചു. നിയമസഭയില്‍ തങ്ങള്‍ക്കാണ് ഭൂരിപക്ഷം എന്നാണ് കോണ്‍ഗ്രസ് കത്തില്‍ അവകാശപ്പെടുന്നത്.

 അവസരം

അവസരം

ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഗോവയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ജനങ്ങള്‍ കത്തില്‍ ആരോപിക്കുന്നുണ്ട്. 16 എംഎല്‍എമാരുള്ള കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

 അറ്റകൈ പ്രയോഗം

അറ്റകൈ പ്രയോഗം

മനോഹര്‍ പരീക്കറിനെ വീണ്ടും മുഖ്യമന്ത്രിയാക്കിയാല്‍ കോണ്ഗ്രസ് കടുത്ത പ്രതിഷേധമുയര്‍ത്തുമെന്നത് ബിജെപിക്ക് അറിയാം. അതേസമയം പരീക്കര്‍ അല്ല മുഖ്യമന്ത്രിയെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് രണ്ട് സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കുന്നത്.

 ചാക്കിട്ടുപിടിത്തം

ചാക്കിട്ടുപിടിത്തം

ഇതോടെ മറ്റൊരു കുതിരക്കച്ചവടത്തിന് ഗോവയില്‍ കളമൊരുങ്ങിയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിപക്ഷം അവകാശപ്പെടുന്ന കോണ്‍ഗ്രസിന്‍റെ രണ്ട് എംഎല്‍എമാരെ സ്വന്തം പക്ഷത്ത് എത്തിച്ച് കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്കാനാണ് അമിത് ഷായുടെ നീക്കം.

 രണ്ട് എംഎല്‍എ

രണ്ട് എംഎല്‍എ

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി വിരിച്ച വലയില്‍ വീഴെന്നാണ് സൂചന. ഇവര്‍ തിങ്കളാഴ്ച രാത്രി ദില്ലിക്ക് തിരിച്ചതോടെ ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. ഇവര്‍ ദില്ലിയില്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ലക്ഷ്മികാന്ത് പര്‍സേക്കറയെ പരാജയപ്പെടുത്തിയ ദയാനന്ദ് സോപ്തെ, ഷിരോദ മണ്ഡലം എംഎല്‍എ സുഭാഷ് ശിരോദ്കര്‍ എന്നിവരാണ് ദില്ലിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.

 ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി

ഇവര്‍ക്ക് മുന്‍പേ തന്നെ ഇവരുമായുള്ള കൂടിയാലോചനയ്ക്കായി ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ ദില്ലിയിലേക്ക് തിരിച്ചതായും സൂചനയുണ്ട്. അതേസമയം രണ്ട് എംഎല്‍എമാരും രാജിവെച്ച് ചൊവ്വാഴ്ച ബിജെപിയില്‍ ചേരുമെന്ന് പേര് വെളിപ്പെടുത്താത്ത ബിജെപി വക്താവ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

 ബിസിനസ് യാത്ര

ബിസിനസ് യാത്ര

എന്നാല്‍ രാജി വാര്‍ത്ത സോപ്ത നിഷേധിച്ചു. താന്‍ ഒരു ബിസിനസ് ട്രിപ്പിനാണ് ദില്ലിയിലേക്ക് തിരിച്ചത് എന്നായിരുന്നു സോപ്തയുടെ പ്രതികരണം. രാജി വാര്‍ത്തയെ കുറിച്ചുള്ള ചോദ്യത്തിന് താന്‍ ബിജെപിയില്‍ എത്തിയാല്‍ അത് നിങ്ങള്‍ അറിയും എന്നായിരുന്നു ശിരോദ്കറിന്‍റെ പ്രതികരണം.

 രാജിവെക്കില്ല

രാജിവെക്കില്ല

ഇരുവരുടേയും രാജി വാര്‍ത്ത കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും നിഷേധിച്ചു. താന്‍ ഇരുവരുമായും സംസാരിച്ചിരുന്നെന്നും തങ്ങള്‍ രാജി നീക്കം നടത്തുന്നില്ലെന്നുമാണ് ഇരുവരും പ്രതികരിച്ചതെന്നും സംസ്ഥാന കോണ്‍ഗ്രസ് സെക്രട്ടറി എ ചെല്ലകുമാര്‍ പ്രതികരിച്ചു.

 നിയമസഭ

നിയമസഭ

നിലവില്‍ ബി.ജെ.പിയും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും എം.ജി.പിയും ചേര്‍ന്നാണ് ഭരണം. 40 അംഗ നിയമസഭയില്‍ 14 എംഎല്‍എ മാരാണ് ബിജെപിക്ക് ഉള്ളത്. അസുഖ ബാധിതനായ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഇപ്പോഴും വീട്ടില്‍ ചികിത്സയില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+