സര്‍ക്കാര്‍ ഓഫീസോ ബാറോ!!! ഓഫീസിലിരുന്ന് മദ്യപിച്ച ജീവനക്കാര്‍ അറസ്റ്റില്‍
വരാണസി: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസിലിരുന്ന് മദ്യപിച്ച രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ഷഹ്രാന്‍പൂര്‍ ജില്ലയിലെ നാനോട്ട ബ്ലോക്ക് ഓഫീസിലാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ചേര്‍ന്ന് ഓഫീസിലിരുന്ന് മദ്യപിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
ഒാഫീസിലിരുന്ന് മദ്യപിച്ച ജീവനക്കാരെ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇത് അനുസരിക്കാതിരുന്ന ജീവനക്കാര്‍ ഓഫീസര്‍ ശല്യപ്പെടുത്തിയെന്നാരോപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇരുവരും ഓഫീസര്‍ക്കെതിരെ അസഭ്യപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കയില്‍ നിന്ന് മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഓഫീസില്‍ ഇരുന്ന് മദ്യപിച്ചതിനും ബഹളമുണ്ടാക്കിയതിനും ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications