പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ടുകള്‍ കടത്താന്‍ ശ്രമം, ദില്ലി എയര്‍പോര്‍ട്ടില്‍ രണ്ട് പേര്‍ പിടിയില്‍
ദില്ലി: പവര്‍ ബാങ്കില്‍ വച്ച് ഡയമണ്ട് കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ ദില്ലി എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. കോടികള്‍ വിലമതിക്കുന്ന ബ്ലഡ് ഡയമണ്ടുകളാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വിലപിടിപ്പുള്ള വസ്തു പിടികൂടുന്നത് എന്ന് അധികൃതര്‍ പറഞ്ഞു.
ബാഗുകള്‍ പരിശോധിച്ചതില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല, പ്രതികളില്‍ ഒരാള്‍ പവര്‍ ബാങ്ക് കയ്യില്‍ സൂക്ഷിച്ചിരുന്നതാണ് ഉദ്യോഗസ്ഥന് സംശയം തോന്നിച്ചപ്പോളാണ് തുറന്ന് നോക്കി പരിശോധിച്ചത്. 493 പീസ് ഡയമണ്ടുകളാണ് ഇതില്‍ സൂക്ഷിച്ചിരുന്നത്. യഥാര്‍ത്ഥ വില കണ്ടെത്തിയിട്ടില്ല. ഒരു പീസിന് 1 ലക്ഷത്തിലധികം വിലമതിക്കുമെന്നാണ് പറയുന്നത്.

കോഗോയില്‍ നിന്നാണ് ഇവര്‍ ഡയമണ്ടുകള്‍ ശേഖരിച്ചിട്ടുള്ളത്. സൂറത്തിലെ ജ്വല്ലറി വ്യാപാരിയും പ്രൊഫഷണല്‍ കള്ളക്കടത്തുക്കാരനുമാണ് പോലീസ് പിടിയിലായ രണ്ട് പേര്‍. 15 വര്‍ഷമായി ആഫ്രിക്കയില്‍ കഴിയുന്ന കള്ളക്കടത്തുകാരന്‍ വര്‍ഷങ്ങളായി പോലീസിന്റെ കണ്ണു വെട്ടിച്ച് ഇപ്പോഴും വ്യവസായികള്‍ക്ക് സാധനങ്ങള്‍ എത്തിച്ച് കൊടുക്കുന്ന വ്യക്തിയാണ്.












Click it and Unblock the Notifications