കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ആശയപ്രചരണവും റിക്രൂട്ട്മെന്റും; ഹൈദരാബാദിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യയിൽ ഐഎസ്ഐഎസിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതിന് ഹൈദരാബാദിൽ 2 യുവാക്കളെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താനും യുവാക്കളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനും ഇവർ ശ്രമം നടത്തിയതായി എൻ ഐഎ കണ്ടെത്തിയിട്ടുണ്ട്.

സോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷംസോമനാഥിന്റെ മധുരപ്രതികാരം; ജ്യോതിബസു പറഞ്ഞിട്ടും കേട്ടില്ല!! സിപിഎം പ്രതിസന്ധിയിലായ നിമിഷം

ഐ എസിൽ ചേർന്ന് പ്രവർത്തിക്കാനായി ഞായറാഴ്ച അറസ്റ്റിലായ 24 കാരൻ രണ്ട് തവണ സിറിയയിലേക്ക് പോകാൻ ശ്രമം നടത്തിയതിന്റെ തെളിവുകളും എൻ ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 2014 മുതൽ എൻഐഎ യുടെ നിരീക്ഷണത്തിലായിരുന്നു അറസ്റ്റിലായവർ.

അറസ്റ്റിലായവർ

അറസ്റ്റിലായവർ

24കാരനായ അബ്ദുൾ ബാസിത്ത്, 19കാരനായ മുഹമ്മദ് അബ്ദുൾ ഖാദീർ എന്നി യുവാക്കളെയാണ് എൻ ഐ എ അറസ്റ്റ് ചെയ്തത്. 2014ലും 2015 ലും സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അബ്ദുൾ ബാസിത്ത് പിടിയിലായിട്ടുണ്ട്. ഇയാളുടെ സഹായിയാണ് മുഹമ്മദ് അബ്ദുൾ ഖാദീർ. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

8 പേർ

8 പേർ

ഓൺ ലൈൻ വഴി ഇസ്ലാമിക് സ്റ്റേറ്റ് പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത 8 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 9ന് ഹൈദരാബാദിലെ 7 കേന്ദ്രങ്ങളിലാണ് എൻ ഐ എ സംഘം റെയിഡ് നടത്തിയത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതേ ഗ്രൂപ്പിൽപെട്ടവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന രണ്ട് പേരും.

കേരളത്തിൽ നിന്നും

കേരളത്തിൽ നിന്നും

2017 ഒക്ടോബറിൽ കേരളത്തിൽ നിന്ന് 5 പേരെയാണ് ഐഎസ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. ഡിസംബറിലാണ് എൻഐഎ കേസ് ഏറ്റെടുക്കുന്നത്. ഇതിനോടകം 78 പേരെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ രണ്ട് പേരും ഭീകരസംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി എൻ ഐ എ ഐജി അലോക് മിത്തൽ പറഞ്ഞു.

സിറിയയിലേക്ക്

സിറിയയിലേക്ക്

2015ലാണ് ബാസിത്ത് ആദ്യം ബംഗ്ലാദേശ് വഴി സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മാൽഡയിൽവെച്ച് ഇവരെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. അന്ന് മുതൽ ബാസിത് നിരീക്ഷണത്തിലായിരുന്നുവെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. 2015ലായിരുന്നു രണ്ടാമത്തെ ശ്രമം. നാഗ്പൂർ എയർപോർട്ടിൽവെച്ചാണ് അന്ന് ബാസിത്ത് പിടിയിലാകുന്നത്. ഇയാളുടെ ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിച്ച് വരികയായിരുന്നു.

 ‌അദ്നാൻ ഹസ്സൻ ‌

‌അദ്നാൻ ഹസ്സൻ ‌

ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെന്റുകൾക്ക് നേതൃത്വം നൽകുന്ന അദ്നാൻ ഹസ്സൻ ദാമുദിയുമായി ബാസിത്തിന് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 2014ൽ സിറിയയിലേക്ക് കടക്കാൻ ബാസിത്തിന് പണം അയച്ച് നൽകിയത് ഇയാളാണ്. ഇയാൾ ദുബായിൽ നിന്നും 12ഓളം ഇന്ത്യക്കാരെ ഐഎസിൽ ചേർക്കുകയും സിറിയയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ നിന്നു നിരവധി ഫോണുകളും ലാപ്ടോപ്പും അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്.

കന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമംകന്യാസ്ത്രീകള്‍ തിരുത്തി; ജലന്ധര്‍ ബിഷപ്പ് പെട്ടു, അറസ്റ്റ് ഉടന്‍!! വിശ്വാസികളെ ഇളക്കിവിടാന്‍ ശ്രമം

English summary
Two held in Hyderabad for Islamic State link, one tried to leave for Syria twice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X