ഹിന്ദു ദേവതയായ കാളിയെ അപമാനിച്ചു; രണ്ട് യുവാക്കള്‍ അസ്റ്റില്‍
മുംബൈ: ഹിന്ദു ദേവതയായ കാളിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലായിരുന്നു സംഭവം. സംഘപരിവാറിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു നടപടി. മുംബൈയില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.
കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭോപ്പാലിലെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയായാിരുന്നു പോലീസ് നടപടി. മുംബൈ പോലീസിന്റെ സഹായത്തോടെയാണ് യുവാക്കളെ ഭോപ്പാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കാളിയെ അപമാനിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മെയ് പത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. നാഡന്‍ പരിന്‍ഡേ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളുമുണ്ടെന്ന് പോലീസ് പറയുന്നു.
കസ്റ്റഡിയിലെടുത്ത് യുവാക്കളെ മുംബൈയില്‍ നിന്നും മധ്യപ്രദേശില്‍ എത്തിച്ചു. അന്റോപ്പ് ഹില്ലില്‍ ബോഡിഗാഡായും ഇലക്ട്രീഷ്യനായും ജോലിചെയ്യുന്ന യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മത വികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications