കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ 24 മണിക്കൂറിൽ അടച്ചിട്ടത് രണ്ട് ആശുപത്രികൾ: അധികൃതർക്ക് പുതിയ മാർഗ്ഗനിർദേശം!!

Google Oneindia Malayalam News

ദില്ലി: 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ അടച്ചിട്ടത് രണ്ട് ആശുപത്രികൾ. ഡോക്ടർമാരുൾപ്പെടെ 44 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണിത്. നോർത്ത് വെസ്റ്റ് ദില്ലിയിലെ ബാബു ജഗ്ജീവൻ രാം മെമ്മോറിയൽ ആശുപത്രിയിലാണ് സംഭവം. അടച്ചിട്ട ആശുപത്രിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഐസിയുവിലുള്ള രോഗികളെ ചികിത്സിക്കുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ രോഗികളെ പ്രവേശിക്കില്ല.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മൂന്നാഴ്ച്ച കൊണ്ട്.... ഇന്ത്യയില്‍ നിര്‍മാണം, 6 മാസം കൊണ്ട് വിപണിയില്‍!!ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ മൂന്നാഴ്ച്ച കൊണ്ട്.... ഇന്ത്യയില്‍ നിര്‍മാണം, 6 മാസം കൊണ്ട് വിപണിയില്‍!!

നേരത്തെ ഹിന്ദു റാവു ആശുപത്രിയിലെ ഒരു നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചിട്ടിരുന്നു. കഴിഞ്ഞ രണ്ടാഴ്ചചയായി ആശുപത്രിയിലെ വിവിധ കെട്ടിടങ്ങളിലാണ് ഇവർ ജോലി ചെയ്തിരുന്നത്. ഇതോടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് രണ്ട് ആശുപത്രികളും അടച്ചിടാനുള്ള തീരുമാനമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. നോർത്ത് ദില്ലിയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ഹിന്ദുറാവു ആശുപത്രിയെന്നാണ് മുനിസിപ്പൽ കോർപ്പറേഷൻ നൽകുന്ന വിവരം.

containment-zones2-

ഈ പ്രദേശത്ത് നിന്ന് നിരവധി കേസുകളാണ് അടുത്ത ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്തതെന്നാണ് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആശുപത്രി ജീവനക്കാരുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ സേവനങ്ങളും നിർത്തിവെച്ചതായും സർക്കാർ വ്യക്തമാക്കി.

കൊറോണ വൈറസ് കേസുകൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്നും നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ച് സിവിക് ഏജൻസി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തിറക്കിയിരുന്നു.

ദില്ലിയിൽ 111 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2,625 പേർക്ക് ഇതിനകം ദില്ലിയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 54 രോഗബാധിതരാണ് തലസ്ഥാനത്ത് ഇതിനകം വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാല് രോഗികളിൽ പ്ലാസ്മ തെറാപ്പിയും പരീക്ഷിച്ചിട്ടുണ്ട്. വൻതോതിൽ പ്ലാസ്മ തെറാപ്പി നടപ്പിലാക്കുന്നതിനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തെ കേന്ദ്രത്തിൽ നിന്ന് അനുമതി തേടിയിരുന്നു.

നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോയെന്നത് മറക്കൂ; ജീവനാണ് വലുത്; സന്ദേശവുമായി കെജ്‌രിവാള്‍നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോയെന്നത് മറക്കൂ; ജീവനാണ് വലുത്; സന്ദേശവുമായി കെജ്‌രിവാള്‍

ലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി ബില്ല്; റീഡിങ് എടുക്കാന്‍ വൈകിയത് ജനങ്ങള്‍ക്ക് തിരിച്ചടി, ഇടപെടണംലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി ബില്ല്; റീഡിങ് എടുക്കാന്‍ വൈകിയത് ജനങ്ങള്‍ക്ക് തിരിച്ചടി, ഇടപെടണം

സോണിയാ ഗാന്ധിയുടെ 11 അംഗ ടീം പണി തുടങ്ങി! കളത്തിൽ ഇറങ്ങിത്തന്നെ കളിച്ച് പുതിയ കോൺഗ്രസ്!സോണിയാ ഗാന്ധിയുടെ 11 അംഗ ടീം പണി തുടങ്ങി! കളത്തിൽ ഇറങ്ങിത്തന്നെ കളിച്ച് പുതിയ കോൺഗ്രസ്!

English summary
Two hospitals in Delhi shuts down after new coronavirus postive cases in staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X