2ഐഐടി വിദ്യാര്‍ഥികള്‍ക്ക് 1.20 കോടിയുടെ ജോലി

മറ്റ് 76 വിദ്യാര്‍ഥികള്‍ക്ക് കൂടി പ്രതിവര്‍ഷം 8 ലക്ഷം രൂപ മുതല്‍ 24 ലക്ഷം രൂപവരെ ലഭിയ്ക്കുന്ന ജോലി ലഭിച്ചിട്ടുണ്ടെന്നും ഐഐടി പ്‌ളേസ്‌മെന്റ്സെല്‍ ചെയര്‍മാന്‍ വിമല്‍കുമാര്‍ അറിയിച്ചു. ഡിസംബര്‍ 22 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
പ്‌ളേസ്‌മെന്റെ പരിപാടിയില്‍ അന്‍പതോളം കമ്പനികള്‍ ഇതിനോടകം തന്നെ പങ്കെടുത്ത് കഴിഞ്ഞു. ഇനി 200 കമ്പനികല്‍ കൂടി പങ്കാളികളാകുമെന്നും വിമല്‍കുമാര്‍ പറഞ്ഞു. ഗൂഗിള്‍, ഒറാക്കിള്‍, മിറ്റ്‌സുബിഷി, ആമസോണ്‍, സിറ്റി ബാങ്ക്, മൈക്രോ സോഫ്ട് എന്നീ കമ്പനികള്‍ 76 വിദ്യാര്‍ഥികള്‍ക്ക് ഓഫര്‍ലെറ്റര്‍ നല്‍കി.
എന്നാല്‍ സാലറി പാക്കേജിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്‌ളേസ്‌മെന്റ് സെല്‍ ചെയര്‍മാന്‍ വിമല്‍കുമാര്‍ വിസമ്മതിച്ചു. ഡിസംബര്‍ 3 ന് 180 വിദ്യാര്‍ഥികള്‍ക്ക് കൂടി ഓഫര്‍ലെറ്റര്‍ ലഭിച്ചു. 1,100 ബിടെക്, എംടെക്, എംബിഎ, എംഎസ്സി വിദ്യാര്‍ഥികളാണ് പ്‌ളേസ്‌മെന്റ് ഫെസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications