പശുക്കളെ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കം, രണ്ട് പേര്‍ വെടിയേറ്റു മരിച്ചു
ഖാസിയാബാദ്: അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരു സ്ത്രീയടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഖാസിയാബാദിനടുത്തുള്ള വിജയനഗറിലാണ് സംഭവം. പ്രേമാവതി(60), രവീന്ദ്ര(25) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രേമാവതിയുടെ ഭര്‍ത്താവായ രാജേന്ദ്രയുടെ സ്ഥലത്തിന് അടുത്ത് പശുക്കളെ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കത്തിലൂടെയായിരുന്നു തുടക്കം. അയല്‍വാസിയായ ഗോലുവിനെയും കൂട്ടാളികളെയും രാജേന്ദ്രയുടെ വീട്ടുകാര്‍ തടയുകയായിരുന്നു. ചാണകവും മറ്റും രാജേന്ദ്രയുടെ സ്ഥലത്തേക്ക് വരുന്നതിനെ പ്രേമാവതിയും രവീന്ദ്രയും ചോദ്യം ചെയ്യുകയായിരുന്നു.

തോക്കുമായെത്തിയ സംഘം ഇരുവരെയും വെടിവെച്ചു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഗോലുവും കൂട്ടാളികളും ഒളിവിലാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ വിജയനഗര്‍ ഹൈവേ ബ്ലോക്ക് ചെയ്തിരുന്നു. ലാത്തിച്ചാര്‍ജിലൂടെയാണ് പോലിസ് പ്രക്ഷോഭകാരികളെ പിരിച്ചുവിട്ടത്.












Click it and Unblock the Notifications