കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രണ്ട് ഇന്ത്യയുണ്ട്; യോഗ ചെയ്യുന്നൊരിന്ത്യയും അതിജീവനത്തിനായി പോരാടുന്ന മറ്റൊരിന്ത്യയും'

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇപ്പോള്‍ രണ്ട് ഇന്ത്യയുണ്ടെന്നും ഒന്ന് ഒരെണ്ണം യോഗ അഭ്യസിക്കുന്നവരുടേയും രാമായണം കാണുന്നവരുടേയും ഇന്ത്യയും മറ്റൊന്ന് അതിജീവനത്തിനായി പോരാടുന്നവരുടെ ഇന്ത്യയുമാണെന്നുമായിരുന്നു കബില്‍ സിബലിന്റെ പരാമര്‍ശം. ട്വിറ്ററിലുടെയാണ് കപില്‍ സിബല്‍ രംഗത്തെത്തിയത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് നിരവധി തൊഴിലാളികളാണ് സ്വന്തം സ്ഥംസ്ഥാനത്തേക്ക് പോകുന്നതിനായി സംസ്ഥാന അതിര്‍ത്തികളിലെത്തുന്നത്.

'രണ്ട് ഇന്ത്യയുണ്ട്. ഒരു കൂട്ടര്‍ വീട്ടിലിരുന്ന് യോഗ ചെയ്യുകയാണ്. രാമായണം പരമ്പര കാണുകയാണ്. അന്താക്ഷരി കളിക്കുകയാണ്. മറ്റൊരു ഇന്ത്യ സ്വന്തം വീടുകളിലെത്താനുള്ള ശ്രമത്തിലാണ്. ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, ആരും താങ്ങില്ലാതെ അതിജീവനത്തിനായി പോരാടുകയാണ്.' കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.

kapil sibal

ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടിലരിക്കുന്ന ഇന്ത്യന്‍ ജനതയോട് യോഗ അഭ്യസിക്കുന്നതിനായി ആഹ്വാനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം പ്രകാശ് ജാവദേക്കര്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ദൂരദര്‍ശനില്‍ രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചും സ്മൃതി ഇറാനി അന്താക്ഷരി കളിക്കുന്നതിന്റേയും വീഡിയോ പങ്കുവെച്ചിരുന്നു. പിന്നാലെയായിരുന്നു കബില്‍ സിബലിന്റെ വിമര്‍ശനം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും കടുത്ത പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനിടയും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്നലെ മാത്രം 11 പേരാണ് വൈറസ് ബാധയെ ത്തുടര്‍ന്ന് ഇന്ത്യയില്‍ മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 32 ആയി. അതേസമയം തന്നെ 102 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നതും ആശ്വസിക്കാവുന്നതാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, പശ്ചിമ ബംഗാള്‍, എന്നിവിടങ്ങില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ ആരോഗ്യ വകുപ്പിന വെല്ലുവിളിയായിരിക്കുകയാണ് ദില്ലിയിലെ ഹസ്രത്ത് നിസ്സാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനം. ഇവിടെയുണ്ടായിരുന്ന 2100 പേരെ ഇന്നലെ ദില്ലി പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിന് പുറമേ രാജ്യമെമ്പാടുമുള്ള 2137 പേര്‍ ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിസ്സാമൂദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ നിയമിച്ചിരിക്കുകയാണ്.

നിസാമുദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സ്‌പോര്‍ട്ടായി മാറുകയായിരുന്നു.

English summary
Two India's- one at home doing yoga, other fighting for survival said Kapil Sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X