കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം വിലക്ക്; രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് അമേരിക്ക വിസ നിഷേധിച്ചു

  • By Anwar Sadath
Google Oneindia Malayalam News

ശ്രീനഗര്‍: ഫെബ്രുവരി 24,25 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക സ്‌നോഷൂ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. ട്രംപ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി വിസ നല്‍കാനാവില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കിയെന്ന് കായികതാരം ആബിദ് ഖാന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

കശ്മീരില്‍നിന്നുള്ള സ്‌നോഷൂയിംഗ് താരങ്ങളായ ആബിദ് ഖാന്‍, തന്‍വീര്‍ ഹുസ്സൈന്‍ എന്നിവരാണ് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. സ്‌പോര്‍സര്‍ഷിപ്പ്, ക്ഷണപത്രം, സാമ്പത്തിക പശ്ചാത്തലം തുടങ്ങി ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ സമര്‍പ്പിച്ച എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ വിസ നല്‍കാന്‍ സാധിക്കില്ലെന്ന് പിന്നീട് വ്യക്തമാക്കിയതായി ആബിദ് ഖാന്‍ വെളിപ്പെടുത്തി.

visa

ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ പ്രവേശനം ഒഴിവാക്കുന്ന ഉത്തരവില്‍

അടുത്തിടെയാണ് പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കും വിസ നിഷേധിച്ചിരിക്കുന്നത്. സംഭവത്തില്‍ അമേരിക്കന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ഉടന്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.

English summary
Two Indian athletes from Kashmir denied US visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X