കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു, ചിലിയന്‍ സ്വദേശിയെ കാണാതായി

  • By Desk
Google Oneindia Malayalam News

കാഠ്മണ്ഡു: ഇന്ത്യന്‍ പര്‍വ്വതാരോഹകരായ രണ്ട് പേര്‍ കാഞ്ചന്‍ ജംഗയില്‍ പര്‍വ്വതാരോഹണത്തിനിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ഇതില്‍ ഒരാള്‍ കാഞ്ചന്‍ ജംഗയുടെ നെറുകയില്‍ എത്തുകയും രണ്ടാമന്‍ പര്‍വ്വതാരോഹണത്തിനിടെ തളര്‍ന്ന് വീണ് മരിക്കുകയുമായിരുന്നു.

<strong><br> ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...</strong>
ടിക് ടോക്കിൽ തെലുങ്ക് ഗാനം പാടി 'കത്തി കയറി'... സംഭവിച്ചത് ഐതിഹാസിക വീഴ്ച, വീഡിയോ വൈറലാകുന്നു...

48 വയസുകാരനായ ബിപ്ലബ് ബയ്ദ്യയും 46 വയസുകാരനായ കുന്‍തല്‍ കറാറുമാണ് മരിച്ചത്. പര്‍വ്വതാരോഹണം പൂര്‍ത്തിയാക്കാന്‍ ഏതാനും മീറ്ററുകള്‍ ശേഷിക്കെയാണ് ഇവര്‍ കുഴഞ്ഞ് വീണ് മരിച്ചത്. ബിപ്ലബ് രാത്രിയിലാണ് മരിച്ചത്. ആള്‍ട്ടിട്യൂഡ് സിക്ക്‌നെസ് ആണ് മരണ കാരണം.

Nepal

ഇരുവരും കൊല്‍ക്കത്ത സ്വദേശികളാണ്. മൃതദേഹം പര്‍വ്വതത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നു വരികയാണ്. ലോവര്‍ ക്യാംപില്‍ നിന്നും ഹെലികോപ്റ്റര്‍ കൊണ്ട് വന്ന് മൃതദേഹം താഴെ എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഇവരോടൊപ്പമുണ്ടായിരുന്ന ചിലിയന്‍ സ്വദേശിയായ പര്‍വ്വതാരോഹകനെ കാണാതാവുകയും ചെയ്തു. പസാങ് ഷെര്‍പ്പ പീക്ക് പ്രൊമോഷന്‍ കമ്പനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേപ്പാളിലെ കാഞ്ചന്‍ജംഗ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂനാമത്തെ പര്‍വ്വതമാണ്. പര്‍വ്വതാരോഹണ സീസണ്‍ ആയ ഇപ്പോള്‍ നിരവധി പേരാണ് ഇതിനായ് എത്തുന്നത്. മാര്‍ച്ച് അവസാനത്തോടെയാണ് പര്‍വ്വതാരോഹണ സീസണ്‍ തുടങ്ങുന്നത്.

English summary
Two Indian climbers died while climbing Kanchenjunga one Chilian native found missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X