കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി ലംഘിച്ചു... രണ്ട് ഇന്ത്യൻ യുവാക്കൾ പാകിസ്താനിൽ അറസ്റ്റിൽ!

Google Oneindia Malayalam News

ബഹവാൽപൂർ ജില്ലയിലെ കോളിസ്ഥാൻ മരുഭൂമിയിലൂടെ അതിർത്തി ലംഘിച്ച് പാകിസ്താനിലേക്ക് കടന്ന ഹൈദരാബാദ് സ്വദേശി അടക്കം രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. തെലങ്കാനയിൽ നിന്നുള്ള സോഫ്റ്റ്വെയർ എഞ്ചിനീയറും വി ബാബുറാവുവിന്റെ മകനുമായ പ്രശാന്ത് വൈൻ‌ഡാം, സുബി ലാലിന്റെ മകൻ മധ്യപ്രദേശിൽ നിന്നുള്ള ദുർമി ലാൽ എന്നിവരെയാണ് പാകിസ്താൻ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്താൻ വെബ്സൈറ്റിൽ അപിലോഡ് ചെയ്ത് എഫ്ഐആറിൽ വ്യക്തമാക്കുന്നു. രണ്ട് വിദേശികള്‌ കോളിസ്ഥാൻ മരുഭൂമിയിലൂടെ അലഞ്ഞ് തിരിയുന്നതായി പാകിസ്താനിലെ പ്രാദേശിക പോലീസിന് വിവരം ലഭക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മണൽ തരികൾക്ക് പിന്നിൽ ഒളിച്ചിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Prasanth

പോലീസ് തിരിച്ചറിയൽ കാർഡും പാസ്പോർട്ടും ആവശ്യപ്പെട്ടെങ്കിലും രണ്ട് പേരും അത് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. തന്നെ ജയിലിലേക്ക് അയക്കുകയാണെന്നും ഒരു മാസം കഴിഞ്ഞേ ജയിൽ മോചിതനാകൂ എന്ന പറയുന്ന പ്രശാന്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് വീഡിയോ പുറത്ത് വന്നത്. വീഡിയോയിൽ തെലുങ്കിലാണ് പ്രശാന്ത് സംസാരിക്കുന്നത്.

'ഇവിടെ സമാധാനപരമായ അന്തരീക്ഷമാണ്. എന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് കോടതിയിലേക്ക് എത്തിച്ചു. ഒരു പ്രശ്നവും ഇല്ലെന്നാണ് പോലീസ് അറിയിച്ചിത്. ഇനി എന്നെ ജയിലിലേക്ക് കൊണ്ടിപോകും. തുടർന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടും. അതിനുശേഷം നിങ്ങളുമായി ബന്ധപ്പെടും. ബന്ധപ്പെടും. ഒരു മാസത്തിനുള്ളിൽ എന്നെ മോചിപ്പിക്കും. ഇന്ത്യയും പാകിസ്ഥാനും തടവുകാരെ കൈമാറുന്നതിന് കാലതാമസം എടുക്കുമെന്ന്' വീഡിയോയിൽ പ്രശാന്ത് വ്യക്തമാക്കുന്നു.

English summary
Two Indians, including one from Hyderabad, have been arrested for illegally entering Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X