കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയ്ക്ക് ഒരിക്കലും അടക്കാന്‍ കഴിയാതിരുന്ന 'ആഗ്രഹങ്ങള്‍' , തടഞ്ഞുനിര്‍ത്താന്‍ പറ്റാത്ത 'കൊതി'

10,500 സാരികള്‍ ജയലളിതയുടെ കൈവശം ഉണ്ടായിരുന്നു എന്നതില്‍ വലിയ അത്ഭുതത്തിന്‍റെ കാര്യമൊന്നും ഇല്ല

  • By നരേന്ദ്രൻ
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പല കോണുകളില്‍ നിന്ന് പല ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ജയലളിതയുടെ സ്വകാര്യ ജീവിതം സംബന്ധിച്ച 'കഥകള്‍ക്ക്' ഒരു കുറവും ഇല്ല.

ജയലളിതയുടെ സ്വകാര്യതകളെ കുറിച്ച് അറിയാന്‍ ഇപ്പോഴും ആളുകള്‍ക്ക് താത്പര്യമാണ്. കര്‍ണാടകത്തിലെ കോടതിയിലുള്ള അവരുടെ സ്വകാര്യ സമ്പാദ്യങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആളുകള്‍ക്ക് അത്ഭുതമാണ്.

ജയലളിതയുടെ 10,500 സാരികളാണ് കോടതിയില്‍ ഉള്ളത്. ഇതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്... ജയലളിതയ്ക്ക് ഒരിക്കലും അടക്കിവയ്ക്കാന്‍ കഴിയാത്ത ചില ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു

ഷോപ്പിങ് ഭ്രമത്തിന് അടിമ

ഷോപ്പിങ് ഭ്രമത്തിന് അടിമയായിരുന്നു ജയലളിത എന്നാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സുദങ്കന്‍ പറയുന്നത്. എന്നാല്‍ അത് രാഷ്ട്രീയത്തില്‍ ഇറങ്ങിയ കാലത്ത് തുടങ്ങിയതൊന്നും അല്ലെന്ന് മാത്രം. ജയലളിതയുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകനായിരുന്നു സുദങ്കന്‍

സാരികളോട് പ്രത്യേക ഇഷ്ടം

സാരികളോടായിരുന്നു ജയലളിതയ്ക്ക് പ്രിയം. ഏതെങ്കിലും കടയില്‍ പോയാല്‍ മൂന്ന്, നാല് ലക്ഷം രൂപയുടെ സാരികളായിരുന്നുവത്രെ അവര്‍ വാങ്ങിയിരുന്നത്. അപ്പോള്‍ പിന്നെ 10,500 സാരികള്‍ കണ്ടെത്തിയതില്‍ എന്ത് അത്ഭുതമാണുള്ളത്.

 ആ സ്വത്തുക്കളെല്ലാം അഴിമതിയാണെന്ന് പറയാമോ

ജയലളിതയുടെ സ്വത്തുവകകള്‍ മുഴുവന്‍ അഴിമതിപ്പണം കൊണ്ട് വാങ്ങിയതാണെന്ന് പറയാന്‍ പറ്റില്ല. കാരണം സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലം മുതലേ ഈ ഷോപ്പിങ് ഭ്രമം അവര്‍ക്ക് ഉള്ളതാണ്. അന്നുമുതല്‍ വാങ്ങിയ സാധനങ്ങള്‍ പലതും സൂക്ഷിച്ച് വയ്ക്കുകയും ചെയ്തിരുന്നു.

പക്ഷേ എല്ലാ മാറി മറിഞ്ഞു

എന്നാല്‍ ഈ ഷോപ്പിങ് ഭ്രമം ജയലളിത പിന്നീട് പൂര്‍ണമായും ഉപേക്ഷിച്ചുയ. 1996 ലെ അനധികൃത സ്വത്ത് സമ്പാദന കേസിന് ശേഷം ആയിരുന്നു ഇത്. 2001 മുതല്‍ ലളിത ജീവിതം തന്നെയായിരുന്നു നയിച്ചിരുന്നത്.

ചോക്കളേറ്റും ഐസ് ക്രീമും കണ്ടാല്‍ വിടില്ല

ചോക്കളേറ്റുകളോടും ഐസ് ക്രീമുകളോടും വലിയ കൊതിയായിരുന്നു ജയലളിതയ്ക്ക് എന്നും മാധ്യമ പ്രവര്‍ത്തകനായ സുദങ്കന്‍ പറയുന്നുണ്ട്. അത് അവസാനം വരെ ഉണ്ടായിരുന്നു എന്നാണ് കരുതുന്നത്.

കടുത്ത പ്രമേഹമാണ്... പക്ഷേ

കടുത്ത പ്രമേഹ രോഗത്തിന് അടിമയായിരുന്നു ജയലളിത. പക്ഷേ, ചോക്കളേറ്റുകളുടേയും ഐസ് സ്‌ക്രീമുകളുടേയും കാര്യത്തില്‍ ജയലളിതയ്ക്ക് അത് ഒരു പ്രതിസന്ധിയേ ആയിരുന്നില്ലത്രെ. നിയമസഭയില്‍ പോലും ആരും കാണാതെ ചോക്കളേറ്റ് കഴിയ്ക്കുമായിരുന്നു എന്നാണ് പറയുന്നത്.

ജോലിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല

എന്തൊക്കെ ആണെങ്കിലും ജോലിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത ആളായിരുന്നു ജയലളിത. രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞാല്‍ പിന്നെ പൂജയുണ്ട്. അത് കഴിഞ്ഞാല്‍ എട്ടരയോടെ ജോലികള്‍ തുടങ്ങും.

സംഗീതത്തോടും ഉണ്ട് അടങ്ങാത്ത ഭ്രമം

ചോക്കളേറ്റും ഐസ് ക്രീമും പോലെ തന്നെ സംഗീതത്തോടും വലിയ ഭ്രമമായിരുന്നു ജയലളിതയ്ക്ക്. വിശ്വനാഥന്‍-രാമമൂര്‍ത്തി കൂട്ടുകെട്ടിന്റെ തമിഴ് സിനിമ ഗാനങ്ങളും ചലപതി റാവുവിന്റെ തെലുങ്ക് ഗാനങ്ങളും ്അവര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത്രെ. ജോലി ചെയ്യുമ്പോള്‍ പലപ്പോഴും പശ്ചാത്തലത്തില്‍ ഈ ഗാനങ്ങള്‍ ഉണ്ടാകും.

വീട് വൃത്തിയായില്ലെങ്കില്‍

വീട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ വലിയ കാര്‍ക്കശ്യം കാണിച്ചിരുന്ന ആളായിരുന്നു ജയലളിത എന്നാണ് സിപി രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ആയ നന്ദിത കൃഷ്ണ പറയുന്നത്.

English summary
Famed actor, astute politician and powerful orator - J Jayalalithaa was all this and more to the world. But only people who were privy to her charmed inner circle knew the woman who couldn't resist two indulgences.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X