കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക്!! രണ്ട് ഐഎന്‍എല്‍ഡി എംഎല്‍എമാര്‍ ബിജെപിയില്‍

  • By
Google Oneindia Malayalam News

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ ബിജെപിയിലേക്ക് മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ കുത്തൊഴുക്ക്. ലോക്സഭ തിരഞ്ഞെടുപ്പില്‍ 10 ല്‍ 10 സീറ്റും തൂത്തുവാരിയ ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ച് കൊണ്ടുള്ള നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.

<strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്</strong>യുപി കോണ്‍ഗ്രസില്‍ ആദ്യം, പ്രിയങ്ക ഗാന്ധിയുടെ സുപ്രധാന നീക്കം, ലക്ഷ്യം ഉപതിരഞ്ഞെടുപ്പ്

മുന്‍ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡിയിലെ മുതിര്‍ന്ന നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സാന്നിധ്യത്തിലാണ് നേതാക്കള്‍ ബിജെപിയില്‍ എത്തിയത്. വിശദാംശങ്ങളിലേക്ക്

 ചരിത്രം തിരുത്തി ബിജെപി

ചരിത്രം തിരുത്തി ബിജെപി

ഹരിയാനയിലെ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തിയാണ് 2014 ല്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ ഏറുന്നത്. ആകെയുള്ള 90 സീറ്റില്‍ 47 സീറ്റുകളില്‍ വിജയിച്ച് ബിജെപി കേവലഭൂരിപക്ഷം സ്വന്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാണിക്കാതെയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2005 ല്‍ രണ്ടും 2009 ല്‍ നാലും സീറ്റുകള്‍ നേടിയ ബിജെപിയുടെ വിജയം അമ്പരിപ്പിക്കുന്നതായിരുന്നു.

 നേതാക്കളുടെ കുത്തൊഴുക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

അതേസമയം ഹരിയാന അടക്കിവാണ കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ അടിതെറ്റി. വെറും 15 സീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. 20 സീറ്റുകള്‍ നേടി ഐഎന്‍എല്‍ഡിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇത്തവണയും സംസ്ഥാനം ബിജെപി തന്നെ തൂത്തുവാരുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള ബിജെപി നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്ന് മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക് തുടരുകയാണ്.

 മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പും ട്രന്‍റ് അനുസരിച്ചുള്ള ചുവടുമാറ്റങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡിയില്‍ നിന്നുള്ള രണ്ട് എംഎല്‍എമരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. എംഎല്‍എമാരായ പര്‍മിന്ദര്‍ സിങ്ങ് ദള്‍, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചണ്ഡീഗഡില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇരുവരേയും കൂടാതെ ജനനായക് ജനത പാര്‍ട്ടിയുടെ റോഹ്ത്തക് പ്രസിഡന്‍റ് ധരംപാല്‍ സിങ്ങ് മക്രോളിയും ബിജെപിയില്‍ ചേര്‍ന്നു.

 മറ്റ് പാര്‍ട്ടികളിലേക്ക്

മറ്റ് പാര്‍ട്ടികളിലേക്ക്

ഇതോടെ ബിജെപിയിലേക്ക് കൂറുമാറുന്ന ഐഎന്‍എല്‍ഡി എംഎല്‍എമാരുടെ എണ്ണം അഞ്ചായി. ഇനിയും രണ്ട് പേര്‍ കൂടി തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. . ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കനത്ത തിരിച്ചടിയാണ് ഐഎന്‍എല്‍ഡി നേരിട്ടത്. ഇത്തവണ കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം ചൗട്ടാലയുടെ ഐഎന്‍എല്‍ഡിക്ക് തന്‍റെ കൊച്ചുമകന്‍റെ പാര്‍ട്ടിയായ ജെജെപിയേയും നേരിടേണ്ടി വന്നിരുന്നു. ചൗട്ടാലയുടെ കൊച്ചുമകനായ ദുശ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയാണ് ജെജെപി.

 ആധിപത്യമുറപ്പിച്ച് ബിജെപി

ആധിപത്യമുറപ്പിച്ച് ബിജെപി

തിരഞ്ഞെടുപ്പിന് മുന്‍പ് ഐഎന്‍എല്‍ഡിയുടെ 10 എംഎല്‍എമാരാണ് ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ജെജെപിയിലേക്കും ചുവടുമാറിയത്. നേതാക്കളുടെ കൂട്ടകൊഴിഞ്ഞ് പോക്ക് സംസ്ഥാനത്ത് ഐഎന്‍എല്‍ഡിയുടെ ശവക്കുഴി തോണ്ടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡിയേയും കോണ്‍ഗ്രസിനേയും ചുഴറ്റിയെറിഞ്ഞ് സംസ്ഥാനത്തെ 10 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും തിരിച്ചുകിട്ടിയിരുന്നില്ല.

<strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി</strong>മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം 250 സീറ്റുകള്‍ തൂത്തുവാരുമെന്ന് മന്ത്രി

<strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്</strong>മന്‍മോഹന്‍ സിംഗ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തില്ല! മറ്റൊരു സാധ്യതയുമായി കോണ്‍ഗ്രസ്

English summary
Two INLD MLA's joined BJP in Hariyana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X