കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് ബോണസ്; രണ്ട് മുന്‍ ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് പുനസംഘടന സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡികെയ്ക്കെതിരെ സിദ്ധരാമയ്യ പക്ഷവും രംഗത്തുണ്ട്. ലിംഗായത്ത് നേതാവായ എംബി പാട്ടീലിനെ അധ്യക്ഷനാക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

ഇരുവിഭാഗവും തമ്മിലുള്ള ചരടുവലികള്‍ സജീവമാകുന്നതിനിടെ ഡികെ പക്ഷത്തിന് ബോണസ് ആയി രണ്ട് ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡികെ അധ്യക്ഷനായാല്‍ കൂടുതല്‍ ജെഡിഎസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശദാംശങ്ങളിലേക്ക്

 ഡികെ ശിവകുമാറിന്

ഡികെ ശിവകുമാറിന്

ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടുറാവു രാജിവെച്ചതോടെയാണ് പുതിയ അധ്യക്ഷനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജരും വൊക്കാലിംഗ വിഭാഗക്കാരനുമായ ഡികെ ശിവകുമാര്‍ അധ്യക്ഷനാകണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം.

 സമവായം വേണമെന്ന്

സമവായം വേണമെന്ന്

എന്നാല്‍ ഈ നീക്കത്തിന് തടയിടുകയാണ് സിദ്ധരാമയ്യ പക്ഷം. മുതിര്‍ന്ന നേതാവും ലിംഗായത്ത് വിഭാഗക്കാരനുമായ എംബി പാട്ടീല്‍ അധ്യക്ഷനാകുന്നതാണ് പാര്‍ട്ടിക്ക് ഗുണം ചെയ്യുകയെന്നാണ് സിദ്ധരാമയ്യ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഒരു സമവായം വേണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍റ് മുന്നോട്ട് വെയ്ക്കുന്നത്.

 രണ്ട് നേതാക്കള്‍

രണ്ട് നേതാക്കള്‍

അതിനിടെയാണ് ഡികെ പക്ഷത്തിന് ബോണസായി ജെഡിഎസില്‍ നിന്ന് നേതാക്കള്‍ മറുകണ്ടം ചാടാനൊരുങ്ങുന്നത്. മുന്‍ ജെഡിഎസ് എംഎല്‍എ മധു ബംഗാരപ്പയും രമേശ് ബാബുവും ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ഡികെ ശിവകുമാര്‍ അധ്യക്ഷനായാല്‍ നിരവധി ജെഎഡിഎസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

 കൂടുതല്‍ നേതാക്കള്‍?

കൂടുതല്‍ നേതാക്കള്‍?

ജെഡിഎസ് നേതാക്കളുടെ നീക്കം അധ്യക്ഷനെ നിയമിക്കുന്നതില്‍ ഡികെയെ പരിഗണിക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഡികെ അധ്യക്ഷനായാല്‍ മൈസൂര്‍ മേഖലയില്‍ നിന്നുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സജീവമാണ്.

 മൈസൂര്‍ മേഖലയില്‍ നിന്ന്

മൈസൂര്‍ മേഖലയില്‍ നിന്ന്

ഹവാല കേസില്‍ ഡികെ ശിവകുമാര്‍ അറസ്റ്റിലായതിന് പിന്നാലെ മൈസൂര്‍ മേഖലയില്‍ നിന്നുള്ള നിരവധി ജെഡിഎസ് നേതാക്കള്‍ ഡികെയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.ഡികെ ശിവകുമാര്‍ അധ്യക്ഷനായാല്‍ മാത്രമേ കോണ്‍ഗ്രസിലേക്ക് പോകുന്നതില്‍ കാര്യമുള്ളൂവെന്നാണ് ജെഡിഎസ് നേതാക്കളുടെ നിലപാട്.

 പ്രതികരിച്ച് കുമാരസ്വാമി

പ്രതികരിച്ച് കുമാരസ്വാമി

അതേസമയം നേതാക്കളുടെ നീക്കത്തില്‍ പ്രതികരണവുമായി ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ രംഗത്തെത്തി. മധു ബംഗാരപ്പയുമായും രമേശ് ബാബുവുമായും താന്‍ നിരവധി ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞു. അവര്‍ക്ക് പാര്‍ട്ടി വിടാനാണ് ആഗ്രഹമെങ്കില്‍ അവര്‍ പോകട്ടെ, ഡികെ ശിവകുമാര്‍ പറഞ്ഞു.

 എന്ത് ഗുണം?

എന്ത് ഗുണം?

ഇരുവരേയും പാര്‍ട്ടി നല്ല നിലയില്‍ തന്നെയാണ് പരിഗണിച്ചത്. ജെഡിഎസില്‍ നിരവധി പേര്‍ വരാറും പോകാറുമുണ്ട്. അതേസമയം ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ട് അവര്‍ക്ക് എന്ത് നേട്ടമാണ് ലഭിക്കുകയെന്ന് അറിയില്ലെന്നും കുമാരസ്വാമി പറഞ്ഞു.

'സമയമുണ്ടെങ്കിൽ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങൾ?' ചെന്നിത്തലയ്ക്ക് മറുപടി

'ഉപതിരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലേറും'; വെടിപൊട്ടിച്ച് ചൗഹാന്‍

ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലിക്കായി താമരക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ; മറുപടിയുമായി കെജ്രിവാള്‍

English summary
Two JDS leaders to join Congress in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X