ദില്ലി പോലീസ് മൂക്കുകുത്തി വീണു,കനയ്യയ്‌ക്കെതിരെ സമര്‍പ്പിച്ച വീഡിയോ വ്യാജമെന്ന് ഫോറന്‍സിക്
ദില്ലി: ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാരിനെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി പോലീസ് കോടതിയില്‍ സമര്‍പ്പിച്ച വീഡിയോകള്‍ വ്യാജമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. സമര്‍പ്പിച്ച വീഡിയോകളില്‍ രണ്ടെണ്ണമാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന കനയ്യയുടെ ശബ്ദമാണ് മാറ്റിയിരിക്കുന്നത്. ദില്ലി സര്‍ക്കാര്‍ ഉത്തരവിട്ട ഫോറന്‍സിക് പരിശോധനയിലാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്.
തെളിവുകള്‍ക്കായി സമര്‍പ്പിച്ച ഏഴു വീഡിയകളിലുള്ള രണ്ടെണ്ണത്തിലാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ഹൈദരബാദിലെ ഫോറസിക് ലാബിലാണ് പരിശോധന നടത്തിയത്. ശരിയായ വീഡിയോ എഡിറ്റ് ചെയ്ത് പുതിയ ശബ്ദം നല്‍കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. പെട്ടെന്ന് ശബ്ദം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ശബ്ദം നല്‍കിയിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ അറസ്റ്റിലായത്. എന്നാല്‍ ഇതിന് തെളിവ് ഉണ്ടെന്ന് ദില്ലി പോലീസ് പലതവണ ആവര്‍ത്തിച്ചിരുന്നു. കനയ്യയുടേതെന്ന് പറയുന്ന പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ദില്ലി സര്‍ക്കാര്‍ അരവിന്ദ് കെജ്രിവാള്‍ വീഡിയോ ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ ഉത്തരവിട്ടത്. ഇതേ സമയം ഈ വീഡിയോ വ്യാജമാണെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതേ സംഭവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ്, അനില്‍ ഭട്ടാചാര്യ എന്നിവര്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.












Click it and Unblock the Notifications