സ്വവര്‍ഗ പ്രണയം; കോളേജ് വിദ്യാര്‍ഥിനികള്‍ വിവാഹിതരായി
കാണ്‍പൂര്‍: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായ ഇന്ത്യയില്‍ സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ വിവാഹിതരായതായി റിപ്പോര്‍ട്ട്. കാണ്‍പൂരിലെ ഒരു കോളേജിലെ സഹപാഠികളാണ് വിവാഹിതരായത്. റെയില്‍ ബസാര്‍, ഹര്‍ബാന്‍സ് മൊഹല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളായ അംഷാല പ്രവീണ്‍, അഭിലാഷ ഗുപ്ത എന്നിവരാണ് വിവാഹിതരായതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
അംഷാല പ്രവീണിന്റെ പിതാവ് തന്റെ മകളെ കാണാനില്ലെന്നും അഭിലാഷ ഗുപ്ത മകളെ തട്ടിക്കൊണ്ടുപോയതാണെന്നും കാട്ടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. പരാതിയെ തുടര്‍ന്ന് ദില്ലി അടക്കമുള്ള പല സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇവര്‍ വിവാഹം കഴിച്ചെന്നും ഒന്നിച്ചു താമസിക്കുന്നുണ്ടെന്നും ചില സുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്. എന്നാല്‍ സുഹൃത്തുക്കളുടെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. സ്വവര്‍ഗാനുരാഗികള്‍ക്ക് വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ നിയമമില്ലാത്തതുകൊണ്ടുതന്നെ ഇവരുടെ വിവാഹത്തിന് നിയമസാധുത ലഭിക്കില്ല.
രണ്ടു പെണ്‍കുട്ടികളുടെയും മാതാപിതാക്കള്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അതേസമയം, ഇവര്‍ തമ്മിലുള്ള പ്രണയം വളരെക്കാലമായി തുടരുന്നുണ്ടെന്നകാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് വിവരം. ബന്ധം രക്ഷിതാക്കള്‍ വിലക്കിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടിയത്.












Click it and Unblock the Notifications