കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ കാശ്മീരി വ്യാപാരികള്‍ക്ക് നേരെ വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തരുടെ അക്രമം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിശ്വ ഹിന്ദു ദള്‍ പ്രവര്‍ത്തരുടെ അക്രമം | Oneindia Malayalam

ലക്‌നൗ: പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരികള്‍ക്ക് നേരെ ആക്രമണം നടന്നുകൊണ്ടിരിക്കയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കും ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൊവില്‍ നിന്നാണ് ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത വരുന്നത്. കാശ്മീരില്‍ നിന്നുള്ള ഡ്രൈഫ്രൂട്ട് കച്ചവടക്കാരായ രണ്ട് പേരെയാണ് ഇന്ന് രാവിലെ അതിദാരുണമായി മര്‍ദിച്ചത്. ഇത് കണ്ട നാട്ടുകാരനായ ഒരാളാണ് ഇടപെട്ട് ഇവരെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിച്ചത്.

സര്‍ക്കാര്‍ വാദം ശരിവെച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍! ജെയ്ഷ മദ്രസയില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്!സര്‍ക്കാര്‍ വാദം ശരിവെച്ച് സാറ്റലൈറ്റ് ദൃശ്യങ്ങള്‍! ജെയ്ഷ മദ്രസയില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്!

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ലക്‌നൗവിന് സമീപത്തുള്ള ദലിഗഞ്ചില്‍ കാശ്മീരികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. കാവി വസ്ത്രമണിഞ്ഞെത്തിയ രണ്ട്‌പേരാണ് വടികള്‍ കൊണ്ട് ഇവരെ മര്‍ദിച്ചത്. ഇവര്‍ ഹിന്ദു സംഘടനകളില്‍ പെട്ടവരാണെന്നാണ് കരുതുന്നത്. കണ്ടു നിന്ന ദൃക്‌സാക്ഷികളിലൊരാളാണ് മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മര്‍ദ്ദിക്കുന്നവര്‍ ഇവര്‍ കാശ്മീരികളായതിനാലാണ് ഇത് ചെയ്യുന്നതെന്ന് പറയുന്നതും വീഡിയോയിലുണ്ട്.

jammu-and-kashmir-

തെരുവില്‍ ഡ്രൈ ഫ്രൂട്ട്‌സ് വില്‍പന നടത്തുന്നവരാണ് ഈ കച്ചവടക്കാര്‍. ഒരാളെ മര്‍ദ്ദിച്ച് മറ്റൊരു വിലപനക്കാരനോട് തിരിച്ചറിയല്‍ രേഖ കാണിക്കാനും ആവശ്യപ്പെടുന്നു. ഇതോടെ സ്ഥലത്ത് തടിച്ചു കൂടിയ പ്രദേശവാസികള്‍ ഇവരെ തടയുകയായിരുന്നു. നിയമം കൈയിലെടുക്കരുതെന്നും പോലീസിന വിളിക്കാനും ഇവര്‍ ആവശ്യപ്പെട്ടു. ഇതോടെ പോലിസെത്തി ആക്രമികളിലൊരാളുടെ പേരില്‍ കേസെടുത്തു. ബജ്രങ് സോങ്കാര്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

ആക്രമികള്‍ വിശ്വ ഹിന്ദു ദള്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്. ഇത്തരത്തില്‍ ഉള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു. കാശ്മീരികള്‍ക്കെതിരെ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കാശ്മീരികള്‍ക്കെതിരെ ഉള്ള ആക്രമണത്തില്‍ വിവിധ നേതാക്കള്‍ അപലപിച്ചു. നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് ഉത്തര്‍ പ്രദേശിലെതെന്നും അതിനാല്‍ കാശ്മീരികള്‍ക്ക് നേരെ ആവര്‍ത്തിക്കുന്ന ആക്രമണങ്ങളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്നും ചോദിച്ചു.

English summary
Two Kashmiri men attacked by Vishwa Hindu Dal in Luknow, Police arrested them for the attack. The assault is because they are Kashmiris and this is the aftermath of Pulwama attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X