Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസ്: ഗോവയില്‍ പിടിയിലായത് രണ്ട് മലയാളികള്‍, ആക്രമണത്തിന് പദ്ധതിയിട്ടു!!

സലഫി മുസ്ലിം കണ്‍വെന്‍ഷന് വേണ്ടി ആളുകളെ ആകര്‍ഷിയ്ക്കുന്നതിനിടെയായിരുന്നു അറസ്റ്റ്

പനജി: ഭീകരസംഘടനയായ ഐസിസിന്റെ ലഘുലേഖകള്‍ വിതരണം ചെയ്ത മലയാളികള്‍ ഗോവയില്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന സലഫി മുസ്ലിം കണ്‍വെന്‍ഷന് വേണ്ടി ആളുകളെ ആകര്‍ഷിയ്ക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഇല്യാസ്, അബ്ദുള്‍ നാസിര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രാദേശികരുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇരുവരുടേയും അറസ്റ്റ്. തിങ്കളാഴ്ച വൈകിട്ട് അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കായി ഗോവ മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചിട്ടുണ്ട്.

ഐസിസ് ശെയ്ത്താന്‍

ഐസിസ് ശെയ്ത്താന്‍

ഐസിസിന്റെ മുദ്ര പതിപ്പിച്ച കന്നടത്തില്‍ പ്രിന്റ് ചെയ്ത ലഘുലേഖകളാണ് ഇരുവരും ആളുകളെ ആകര്‍ഷിയ്ക്കുന്നതിനായി വിതരണം ചെയ്തിരുന്നത്.

ആളെപ്പിടിയ്ക്കാന്‍

ആളെപ്പിടിയ്ക്കാന്‍

ജനുവരി ഒമ്പത് മുതല്‍ 16 വരെ മംഗളൂരുവില്‍ നടക്കുന്ന സലഫി മുസ്ലിം കണ്‍വെന്‍ഷനിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി തയ്യറാക്കിയിട്ടുള്ള ലഘുലേഖകളാണ് വിതരണം ചെയ്തിരുന്നതെന്ന് ഇത് പരിശോധിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിശ്വസനീയമോ

വിശ്വസനീയമോ

ലഘുലേഖയില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ വൈദ്യ പരിശോധനയ്ക്കായി ഗോവ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയതായി പൊലീസ് വ്യക്തമാക്കി.

ആക്രമണത്തിന് പദ്ധതി

ആക്രമണത്തിന് പദ്ധതി

അറസ്റ്റിലായ ഐസിസ് ഭീകരര്‍ ഗോവയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നോ എന്നകാര്യം വ്യക്തമല്ല. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+