സ്‌ഫോടക വസ്തുക്കളുമായി 2 മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെന്ന് പോലീസ്

ദില്ലി; സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ യുപി പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരേയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ഇവർ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടിരുന്നതായി യുപി എഡിജി പ്രശാന്ത് കുമാർ പറഞ്ഞു. ചില ഹിന്ദു സംഘടനകളിൽപ്പെട്ട നേതാക്കളെ ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും എ‍ഡിജി അറിയിച്ചു.

Two Keralites arrested in Uttar Pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+